ഗാനം: എന്തിനീ പാട്ടിനു
ചിത്രം: അമ്മക്കിളിക്കൂട്
സംഗീതം: രവീന്ദ്രന്‍
പാടിയത്: രാധിക തിലക്
എന്തിനീ പാട്ടിനു മധുരം,
ഒന്ന് കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍?
കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍..
എന്തിനീ പുഴയുടെ പ്രണയം,
പാടിപ്പുണരാന്‍ തീരമില്ലെങ്കില്‍,
പുണരാന്‍ തീരമില്ലെങ്കില്‍.
എന്തിനു വെണ്ണിലാത്തോണി,
നീ കൂടെയില്ലാത്ത രാവില്‍,
മയിലായി നീയില്ലെങ്കില്‍
മാരിവില്ലെന്തിനു മാനത്തു പൂക്കണം?
വന മുരളിക നിന്നെ തേടി.. ഓ ഓ ..
വന മുരളിക നിന്നെ തേടി, സ്വപ്നം
ഉണരുന്ന യദു സന്ധ്യ തേടി,
മലര്‍മൊഴിയില്‍ കുളിരേ പറയു,
ചിരിച്ചെന്നെ മയക്കിയോരഴകെവിടെ?
എന്തിനീ....
സ്വര ഹൃദയം തംബുരു മീട്ടി, ഓ ഓ...
സ്വര ഹൃദയം തംബുരു മീട്ടി,
കാറ്റിലൊഴുകുന്നു മൃദു വേണുഗാനം
ഇലകള്‍ മാറിയോ, കിളിതന്‍ മൊഴിയില്‍,
പ്രണയമൊരുപമ ലയ ലഹരി
എന്തിനീ...
Wednesday, March 31, 2010
അമ്മക്കിളിക്കൂടിതില്‍ (Ammakkilikkoodithil)
ഗാനം: അമ്മക്കിളിക്കൂടിതില്‍
ചിത്രം: അമ്മക്കിളിക്കൂട്
സംഗീതം: രവീന്ദ്രന്‍
പാടിയത്: എം ജി ശ്രീകുമാര്‍
അമ്മക്കിളിക്കൂടിതില്‍, നന്മക്കിളി കൂടിതില്‍,
ആരിരാരോ പാടും സ്നേഹമായ്,
ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍,
കൈവന്ന പുണ്യമായി നോവുകള്‍,
നെഞ്ചോടു ചേര്‍ക്കും പൂപോലെ, പോന്നുപോലെ,
ജീവനോട് ചേര്‍ത്തണയ്ക്കും!
കൈവന്ന ....
പകലിന്‍റെ കനലെറ്റു വാടാതെ, വീഴാതെ
തണലായ് നില്‍ക്കും ഞാന്‍,
ഇരുളിന്‍റെ വിരിമാറില്‍ ഒരു കുഞ്ഞു
തിരിനാള മുത്തായ് മാറും ഞാന്‍!
അമ്മക്കിളി ....
കുളിരുള്ള രാത്രിയില്‍ നീരാളമായ് ചൂടേകി നില്‍ക്കും,
തേടുന്ന തേന്‍ കിനാവില്‍ ഇന്ദ്രനീലപ്പീലി നല്‍കും, (2)
ആരെന്നും എന്തെന്നും അറിയാതെ, അറിയാതെ
താനേയുറങ്ങുമ്പോള്‍ പുലര്‍കാലസൂര്യന്‍റെ
പൊന്‍പീലി കൊണ്ടൊന്നു താഴുകിയുണര്‍ത്തും ഞാന്‍.

Monday, March 1, 2010
നീലക്കുയിലേ ചൊല്ലു (Neelakkuyile Chollu)
ഗാനം: നീലക്കുയിലേ ചൊല്ലു
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: എം ജി ശ്രീകുമാര്‍, സുജാത
ആ ... ആ ... ആ....
നീലക്കുയിലേ ചൊല്ലൂ, മാരിക്കുയിലെ ചൊല്ലൂ,
നീയെന്‍റെ മാരനെക്കണ്ടോ,
തങ്കത്തേരില്‍ വന്നെന്‍ മാറില്‍ പടരാന്‍,
ഇന്നെന്‍ പുന്നാരത്തേന്‍കുടം വരുമോ?
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍,
എത്തുമെന്നോ, കള്ളനെത്തുമെന്നോ? (മുത്തി ...)
നീലക്കുയിലേ ....
കതിവന്നൂര്‍ പുഴയോരം, കതിരാടും
പാടത്ത്, പൂമാലപ്പെണ്ണിനെക്കണ്ടോ?
കണിമഞ്ഞില്‍കുറിയോടെ, ഇളമഞ്ഞിന്‍,
കുളിരോടെ അവനെന്നെ തേടാരുണ്ടോ?
ആ പൂങ്കാവില്‍ വാടാരുണ്ടോ?
ആരോമലേ, ആതിര രാത്രിയില്‍ അരികെ വരുമോ?
നീലക്കുയിലേ ....
അയലത്തെ കൂട്ടാളര്‍, കളിയാക്കി ചൊല്ലുമ്പോള്‍,
നാണം തുളുംബാരുണ്ടോ?
കവിളത്തെ മറുകിന്മേല്‍ വിരലോടിച്ചവളെന്‍റെ
കാരിയം ചോല്ലാരുണ്ടോ?
ആ പൂമിഴി നിറയാരുണ്ടോ?
അവലംബിളി പാല്‍ക്കുടം തൂവിയെന്നരികെ വരുമോ?

മഴവില്‍ കൊതുമ്പിലേറി (Mazhavil Kothumbileri)
ഗാനം: മഴവില്‍ കൊതുമ്പിലേറി
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി,
കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ,
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ, സ്നേഹലോലയായ്!
മഴവില്‍ കൊതുമ്പിലേറി ....
പുതുലോകം ചാരെകാണ്മു, നിന്‍ ചന്തം വിരിയുമ്പോള്‍,
അനുരാഗം പൊന്നായ് ചിന്നി, നിന്നഴകില്‍ തഴുകുമ്പോള്‍,
താലിപ്പീലി പൂരം ദൂരെ, മുത്തുക്കുട നീര്‍ത്തിയെന്‍റെ രാഗസീമയില്‍,
അല്ലി മലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പേഴുന്നള്ളും മോഹസന്ധ്യയായ്!
മഴവില്‍ കൊടുമ്പിലേറി ....
തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ, ഇര മേളം കൂടാറായ്,
മഴ നാഗക്കോവിലിനുള്ളില്‍, നിറ ദീപം കാണാറായ്,
അങ്കതാളം തുള്ളിത്തുള്ളി, കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണകേളിയില്‍,
കോലം മാറി താളം മാറി, ഓളം തുള്ളും തീരത്തിപ്പോള്‍, വന്നതെന്തിനാ?

ചെമ്പക മേട്ടിലെ (Chembaka Mettile)
ഗാനം: ചെമ്പക മേട്ടിലെ
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍
ചെമ്പക മേട്ടിലെ എന്‍റെ മുളംകുടിലില്‍,
കുളിരംബിളി റാന്തലെടുത്തു കൊളുത്താം ഞാന്‍,
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍,
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചു കളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം, ഇളം കാറ്റിനുള്ളറയില്‍,
വസന്തം മണിച്ചെപ്പിലേറാം ഞാന്‍,
കൂട്ടിനോരോമല്‍ കിളിയെ വളര്‍ത്താം!
ചെമ്പക മേട്ടിലെ ....
കുളവാഴ പന്തലൊരുക്കാം, പനയോല പായവിരിയ്ക്കാം
കരയാതെ തോരണമേറ്റം, നാദസ്വരമോടെ മുത്തുക്കുടയോടെ,
പനയാലില വഞ്ചിയിലേറിവരാം!
ചെമ്പക മേട്ടിലെ ....
കല്യാണപ്പന്തലിനുള്ളില്‍, വരവെല്‍പ്പിന്‍ വിളക്കു നീട്ടി,
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍,
കോടിപ്പുടവതരൂ, താലിപ്പൊന്നു തരൂ!
എന്‍ നെഞ്ചിലെയെല്ലാമെല്ലാം നല്‍കാം,
പുതു മണവാളാ ....

അമ്പലപ്പുഴെ (Ambalappuzhe)
ഗാനം: അമ്പലപ്പുഴെ
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍
അമ്പലപ്പുഴെ ഉണ്ണിക്കന്നനോട് നീ,
എന്തു പരിഭവം മെല്ലെയോതി വന്നുവോ?
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ,
എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ?
തൃപ്പ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണ് ഞാന്‍!
രാഗ ചന്ദനം നിന്‍റെ നെറ്റിയില്‍ തൊടാന്‍,
ഗോപകന്യയായോടി വന്നതാണ് ഞാന്‍!
അമ്പലപ്പുഴെ ...
ആ.. ആ ... ആ ... ആ ....
അഗ്നിസാക്ഷിയായ് ഇല താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ,
ആദ്യാഭിലാഷം സഭലമാക്കും!
നാലാളറിയെ കൈപിടിക്കും,
തിരു നാടക ശാലയില്‍ ചേര്‍ന്നു നില്‍ക്കും, (നാലാളറിയെ ...)
യമുനാ നദിയായ്, കുളിരലയിളകും നിനവില്‍,
അമ്പലപ്പുഴെ ....
ഈറനോടെയെന്നും കൈവണങ്ങുമെന്‍,
നിര്‍മാല്യ പുണ്യം പകര്‍ന്നു തരാം,
ഏറെ ജന്മമായ് ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവെക്കാം
വേളി പെണ്ണായ് നീ വരുമ്പോള്‍,
നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം! (വേളി)
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍,

Sunday, February 28, 2010
മാനെന്നും വിളിക്കില്ല (Maanennum Vilikkilla)
ഗാനം: മാനെന്നും വിളിക്കില്ല
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: മെഹബൂബ്
മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല,
മാടത്തിന്‍ മണിവിളക്കേ, നിന്നെ ഞാന്‍,
മാടത്തിന്‍ മണി വിളക്കേ!
ഉള്ളില്‍ കടന്നു കരള്‍, കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും, നിന്നെ ഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും.
പാടാനും വരില്ല ഞാന്‍, ആടാനും വരില്ല ഞാന്‍
പാടത്തിന്‍ പച്ചക്കിളിയെ, ചുറ്റിടാം,
പാടത്തിന്‍ പച്ചക്കിളിയെ.
മാനെന്നും ....
നീലച്ച പുരികത്തിന്‍, പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ, എന്നെ നീ,
തൂണാക്കി മാറ്റിയല്ലോ!
ചേലൊത്ത പുഞ്ചിരിയാല്‍ പാല് കുറുക്കിത്തന്നു,
വാലാക്കി മാറ്റിയല്ലോ, എന്നെ നീ
വാലാക്കി മാറ്റിയല്ലോ!
ചേലൊത്ത ...

Subscribe to:
Posts (Atom)