ഗാനം: മാനെന്നും വിളിക്കില്ല
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: മെഹബൂബ്
മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല,
മാടത്തിന്‍ മണിവിളക്കേ, നിന്നെ ഞാന്‍,
മാടത്തിന്‍ മണി വിളക്കേ!
ഉള്ളില്‍ കടന്നു കരള്‍, കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും, നിന്നെ ഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും.
പാടാനും വരില്ല ഞാന്‍, ആടാനും വരില്ല ഞാന്‍
പാടത്തിന്‍ പച്ചക്കിളിയെ, ചുറ്റിടാം,
പാടത്തിന്‍ പച്ചക്കിളിയെ.
മാനെന്നും ....
നീലച്ച പുരികത്തിന്‍, പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ, എന്നെ നീ,
തൂണാക്കി മാറ്റിയല്ലോ!
ചേലൊത്ത പുഞ്ചിരിയാല്‍ പാല് കുറുക്കിത്തന്നു,
വാലാക്കി മാറ്റിയല്ലോ, എന്നെ നീ
വാലാക്കി മാറ്റിയല്ലോ!
ചേലൊത്ത ...
Subscribe to:
Post Comments (Atom)
No comments:
Post a Comment