ഗാനം: കുയിലിനെ തേടി
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്
കുയിലിനെ തേടി, കുയിലിനെ തേടി,
കുതിച്ചു പായും മാര,
പട്ടു കുപ്പായക്കാരാ, പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം,
ഒരു കിന്നാരം ചോദിക്കാം
തങ്ക നിലാവത്ത്, താലി കെട്ടിയ
താമര വള്ളിക്ക് തുള്ളാട്ടം, എന്‍
താമര വള്ളിക്ക് തുള്ളാട്ടം,
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം, ഈ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം,
കാണാതെ വന്നെന്‍റെ, കണ്ണൊന്നു പൊത്തി,
പുന്നാരം തന്നാട്ടെ, കഴുത്തിനു
പുന്നാരം തന്നാട്ടെ,
താമരക്കുളങ്ങര വന്നിട്ടെനിക്കൊരു,
സമ്മാനം തന്നാട്ടെ, എനിക്കൊരു
സമ്മാനം തന്നാട്ടെ!
കുയിലിനെ തേടി ...
മാനത്തുണ്ടൊരു തട്ടാനിരുന്നു
തട്ടണ് മുട്ടണ് മാണിക്ക്യം, ആ
തട്ടണ് മുട്ടണ് മാണിക്ക്യം.
കുന്നിന്‍ മോളില്‍, കൊന്നത്തയ്യിന്‍,
കാതിലുണ്ടൊരു ലോലാക്ക്, ചെറു
കാതിലുണ്ടൊരു ലോലാക്ക്.
നിന്നെയും കാത്തു, നിന്നെയും ഓര്‍ത്ത്,
ഞാനിരിക്കുമ്പോള്‍, ഇങ്ങു
ഞാനിരിക്കുമ്പോള്‍,
പീലി ചുരുള്‍മുടി കേട്ടാനെനിക്കൊരു,
പൂമാല തന്നാട്ടെ, എനിക്കൊരു
പൂമാല തന്നാട്ടെ!
കുയിലിനെ തേടി ....
Subscribe to:
Post Comments (Atom)
പുന്നാരം തന്നാട്ടെ എന്നല്ല
ReplyDeleteപൂണാരം തന്നാട്ടെ എന്നാണ്
പൂണാരം =മാല