Sunday, February 28, 2010

എല്ലാരും ചൊല്ലണ് (Ellaarum Chollanu)

ഗാനം: എല്ലാരും ചൊല്ലണ്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, (2)
കല്ലാണീ നെഞ്ചിലെന്നു, കല്ലാണ്,
കരിങ്കല്ലാണീ നെഞ്ചിലെന്നു.
ഞാനൊന്നു തൊട്ടപ്പോള്‍, നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യ,
ചക്കര തുണ്ടാണ് കണ്ടതയ്യ!

നാടാകെ ചൊല്ലണ്, നാട്ടാരും ചൊല്ലണ്,
കാടാണ് കരളിലെന്നു,
കാടാണ്, കൊടും കാടാണ് കരളിലെന്നു.
ഞാനന്ന് കേറിയപ്പോ, നീലക്കുയിലിന്‍റെ
കൂടാണ് കണ്ടതയ്യ,
കുഞ്ഞിക്കൂടാണ് കണ്ടതയ്യ!

എന്തിന്നു നോക്കണ്, എന്തിന്നു നോക്കണ്,
ചന്ദിരാ നീ, ഞങ്ങളെ?
ചന്ദിരാ, അയ്യോ ചന്ദിരാ നീ ഞങ്ങളെ.
ഞാനില്ല മേപ്പോട്ടു, ഞാനില്ല മേപ്പോട്ടു,
കല്യാണ ചെക്കനുണ്ട്,
താഴെ കല്യാണ ചെക്കനുണ്ട്!

ചെണ്ടോന്നു വാങ്ങണം, മുണ്ട് മുറിക്കണം,
പൂത്താലി കെട്ടിടേണം,
പൂത്താലി, പൊന്നിന്‍ പൂത്താലി കെട്ടിടേണം.
കളിയല്ല, കിളിവാളന്‍ വെറ്റില തിന്നെന്‍റെ,
ചുണ്ടൊന്നു ചോപ്പിക്കേണം,
എന്‍റെ ചുണ്ടൊന്നു ചോപ്പിക്കേണം!

എല്ലാരും ചൊല്ലണ് ....

No comments:

Post a Comment