ഗാനം: മേലെ വെള്ളിത്തിങ്കള്‍
ചിത്രം: തന്മാത്ര
സംഗീതം: മോഹന്‍ സിതാര
പാടിയത്: കാര്‍ത്തിക്, മീനു
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ (2)
കള്ളനെപ്പോലെ, തെന്നല്‍ നിന്‍റെ ചുരുള്‍മുടിത്തുംബത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകി മറയുന്നു,
പിന്നിലാ മഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു.
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ ....
കുളിരിളം ചില്ലയില്‍, കിളികലുണരുന്നു
ഹൃദയമാം വനികയില്‍ ശലഭമലയുന്നു
ഓ മധുരനോമ്പരമായ് നീയെന്നുള്ളില്‍ നിറയുന്നു.
മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍പ്പക്ഷി പാറുന്നു
തന്‍ കൂട്ടില്‍, പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായാല്‍,
ഏതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി....
എവിടെയോ നന്മതന്‍ മര്‍മ്മരം കേള്‍പ്പു,
എവിടെയോ പൌര്‍ണമി സന്ധ്യ പൂക്കുന്നു, ആ
കളമുളംതണ്ടില്‍, പ്രണയം കവിതയാകുന്നു,
അതുകെട്ടകലെ മലനിരകള്‍ മാനസനടനമാടുന്നു,
പെണ്മനം പൊന്മാന്‍ പ്രേമ വസന്തമാകുന്നു.
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ (2)
കള്ളനെപ്പോലെ, തെന്നല്‍ നിന്‍റെ ചുരുള്‍മുടിത്തുംബത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകി മറയുന്നു,
പിന്നിലാ മഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു.
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment