ഗാനം: താനെ പാടും
ചിത്രം: അറബിക്കഥ
സംഗീതം: ബിജിബാല്‍
പാടിയത്: രാജീവ്, സൌമ്യ ടി ആര്‍
താനെ പാടും വീണേ, നിന്‍ സിരകളെ
താഴുകണതാരുടെ വിരലെന്നു പറയു, നീ പറയു ...
പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ
മധുരമായ് വിളിക്കുന്നതനുരാഗം പറയാന്‍, ശ്രുതി സാന്ദ്രം!
നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ,
ഒത്തു നിന്നീ പാടം കൊയ്യാനെന്‍ സ്നേഹഗായികേ.
താനെ പാടും വീണേ, നിന്‍ സിരകളെ ....
ചീന പട്ടും ചുറ്റി, സന്ധ്യ വാനില്‍ നില്‍പ്പൂ
ചിരിതൂകും പൊന്നരിവാള്‍,
നീയെന്നുള്ളില്‍ നില്‍പ്പൂ, നീലിപ്പൂവും ചൂടി,
നിറനീലത്താലവുമായ്!
കിനാവിന്‍റെ വാതില്‍ വന്നു മെല്ലെ നീ തുറന്നു,
നിലാവുള്ള രാവേ തീര്‍ന്നെന്‍ ഹൃദയം, എന്‍ സ്നേഹ ഗായികേ!
താനെ പാടും വീണേ, നിന്‍ സിരകളെ ....
ഇല്ലതമ്മക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും,
നിന്നോമല്‍ ചിരി കണ്ടാല്‍
നുള്ളി, കള്ളം ചൊല്ലി, എന്നുള്ളത്തില്‍ പൊന്തി മറയല്ലേ, നീയൊരുനാള്‍!
വിഷാദത്തിന്‍ വേനല്‍ മെല്ലെ മെല്ലെ പോയ്മറഞ്ഞു,
തുഷാരാര്‍ദ്ദ്ര രാവായ് തീര്‍ന്നെന്‍ ഹൃദയം, സ്നേഹ ഗായികേ!
താനെ പാടും വീണേ, നിന്‍ സിരകളെ
താഴുകണതാരുടെ വിരലെന്നു പറയു, നീ പറയു ...
പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ
മധുരമായ് വിളിക്കുന്നതനുരാഗം പറയാന്‍, ശ്രുതി സാന്ദ്രം!
നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ,
ഒത്തു നിന്നീ പാടം കൊയ്യാനെന്‍ സ്നേഹഗായികേ.
താനെ പാടും വീണേ, നിന്‍ സിരകളെ ....
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment