ഗാനം: പ്രാണസഖി ഞാന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: കേ ജെ യേശുദാസ്
പ്രാണസഖി, ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍,
ഗാനലോക വീഥികളില്‍, വേണുവൂതുമാട്ടിടയന്‍!
പ്രാണസഖി, ഞാന്‍ ....
എങ്കിലുമേന്നോമലാള്‍ക്ക്, താമസിക്കാനെന്നരികില്‍,
തങ്കക്കിനാക്കള്‍ കൊണ്ടൊരു, താജ്മഹല്‍ ഞാനുയര്‍ത്തും.
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍,
കാണാത്ത പൂങ്കുടിലില്‍, കണ്മണിയെ കൊണ്ടുപോകും!
പ്രാണസഖി, ഞാന്‍ ....
പൊന്തിവരും സങ്കല്‍പ്പത്തില്‍, പൊന്നശോക മലര്‍വനിയില്‍,
ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍,
സുന്ദര വസന്ത രാവില്‍, ഈ നിലാ മണ്ഡപത്തില്‍,
എന്നുമെന്നും താമസിക്കാന്‍ എന്‍റെ കൂടെ പോരു നീ.
പ്രാണസഖി ഞാന്‍ ....
Thursday, February 4, 2010
Subscribe to:
Post Comments (Atom)
താമസിക്കാൻ എൻ കരളിൽ...
ReplyDeleteതാജ് മഹൽ ഞാനുയർത്താം..
കൺമണിയെ കൊണ്ടു പോകാം..
സങ്കൽപ്പത്തിൻ ..
സന്ദരവസന്ത രാവിൻ ഇന്ത്രനീല മണ്ടപത്തിൽ..
എന്റെ കൂടെ പോരുമോ നീ
plz correct