ഗാനം: കായലരികത്ത്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: കേ രാഖവന്‍
കായലരികത്ത് വലയെറിഞ്ഞപ്പോള്‍,
വള കിലുക്കിയ സുന്ദരി,
പെണ്ണ് കെട്ടിനു കുരിയെടുക്കുമ്പോള്‍,
ഒരു നറുക്കിനു ചേര്‍ക്കണേ!
കായലരികത്ത് ....
കണ്ണിനാലെന്‍റെ കരളിനുരുളിയില്‍,
എണ്ണ കാച്ചിയ നൊമ്പരം,
ഖല്‍ബിലറിഞ്ഞപ്പോളിന്നു ഞമ്മള്,
കയറു പൊട്ടിയ പമ്പരം!
ചേറില്‍ നിന്നു വളര്‍ന്നു പൊന്തിയ,
ഹൂറി, നിന്നുടെ കയ്യിനാല്‍, നെയ്-
ച്ചോറു വെച്ചതു തിന്നുവാന്‍,
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ്!
വംബെഴും നിന്‍റെ പുരികക്കൊടിയുടെ,
അമ്പു കൊണ്ട് ഞരമ്പുകള്‍,
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ,
കമ്പി പോലെ വളഞ്ഞുപോയ്!
കുടവുമായ് പുഴക്കടവില്‍ വന്നെന്നെ,
തടവിലാക്കിയ പൈങ്കിളീ,
ഒടുവിലീയെന്നെ സങ്കടപ്പുഴ,
നടുവിലാക്കരുതീക്കളി!
വേറെയാണ് വിചാരമെങ്കില്,
നേരമായത് ചൊല്ലുവാന്‍,
വെറുതേ ഞാനെന്തിനെരിയുംവെയിലത്ത്,
കയിലും കുത്തി നടക്കണ്!
കായലരികത്ത് ....
Subscribe to:
Post Comments (Atom)
No comments:
Post a Comment