Sunday, February 14, 2010

മനസ്സിന്‍റെ (Manassinte)

ഗാനം: മനസ്സിന്‍റെ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: സുജാത, ജി വേണുഗോപാല്‍

മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍,

മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍.

കനവു കാണാതെ, കണ്ണിലൊരു നൂറു കടല്‍ വരഞ്ഞവള്‍, നീ
സൌമ്യമായ്, സാന്ദ്രമായ്!
ഉദയമില്ലാത്ത സൂര്യശിലമേലേ ഉറവു തിരഞ്ഞവന്‍ നീ
താപമായ്, തപനമായ്!
എങ്ങും കിനാക്കാലം, ഉന്മാദിയാം കാലം, ജ്വാലയായ് വരും,
മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍.

മഴനിഴല്‍ കാട്ടില്‍ പ്രണയ സര്‍പ്പങ്ങള്‍ ഫനമുനര്‍ത്തുന്നുവോ,
വാനമായ്, നിര്‍വ്വേദമായ്!
ഹൃദയമാം ശംഖില്‍ പ്രണവ സാഗര തിരകളുയര്‍ന്നുവോ
ശാന്തമായ് ശമനമായ്!
എങ്ങും കനല്‍ക്കാലം, തേടുന്നാ പൂക്കാലം സാന്ത്വനം തരും.
മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍..

No comments:

Post a Comment