Wednesday, February 3, 2010

ആഷാഢം പാടുമ്പോള്‍ (Aashadom Paadumbol)

ഗാനം: ആഷാഢം പാടുമ്പോള്‍
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര, കേ ജെ യേശുദാസ്‌

ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടാകാശം, പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍,
മനസ്സിലും മൃദംഗം .... (2)
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍,
ആ... ആ... ആ ....

ആ... ആ... ആ ....
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം ഇനിമുതല്‍,
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം ശ്രുതിലയ,
ഹൃദയ മുഖരിത ജലതരംഗം, അമൃത തരളിത നവ വികാരം,
 കുസുമ ഭംഗികള്‍ ഉയിരിലലിയും, മദന സായക മധുര കഥനം,
സസസ ഗഗഗ, സസസ പപപ,  സസ ഗഗ, മമ പപ നിനി, ആ ആ ....
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍ ....

ആ .... ആ .... ആ ....
നീ മീട്ടാതെയുണരും വീണാനാദം മനസ്സില്‍,
നീ മീട്ടാതെയുണരും വീണാനാദം ഉപവന,
ദല കുതൂഹല സ്വരപരാഗം, നറുമ വിതറും നിമിഷശലഭം,
മിഴിവിളക്കുകള്‍ നിന്നെയുഴിയും, മൌനവീചികള്‍ വന്നു പൊതിയും,
സസസ ഗഗഗ, സസസ പപപ,  സസ ഗഗ, മമ പപ നിനി, ആ ആ ....

ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടാകാശം, പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍,
മനസ്സിലും മൃദംഗം .... (2)
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍,
ആ... ആ... ആ ...

No comments:

Post a Comment