Sunday, February 14, 2010

ഹരിമുരളിരവം (Harimuraleeravam)

ഗാനം: ഹരിമുരളിരവം
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ ജെ യേശുദാസ്‌


ഹരിമുരളീരവം, ഹരിതവൃന്ദാവനം,
പ്രണയസുധാമയ മോഹനഗാനം. (2)
ഹരിമുരളീരവം .... (4)

മധുമൊഴി രാധേ, നിന്നെ തേടി, ആ ആ ..... (2)
അലയുകയാണൊരു മാധവ ജന്മം,
അറിയുകയായീ അവനീ ഹൃദയം,
അരുണ സിന്ദൂരമായ്, ഉതിരും മൌനം.
നിന്‍ സ്വര മണ്ഡപനടയിലുണര്‍ന്നൊരു,
പൊന്‍ തിരിയായ് സ്വയമുരുകുകയല്ലോ!
നിന്‍ പ്രിയ നര്‍ത്തന വനിയിലു ണര്‍ന്നൊരു,
മണ്‍ തരിയായ്, സ്വയമുരുകുകയല്ലോ!
സരിഗ, രിഗമ, സാരിഗ, രീഗമ, ഗാമധ,
മാപധ, പാധനി
മഗരിസ, നിസരിഗസ ... (3)
ഹരിമുരളീരവം ....

മപഗരി, സനിധ പധനിരി നിധപ, മപധനിസരിഗ,
മപധനി സരിഗ, മഗരി നിസനിധ,
കളയമുനേ നിന്‍, കവിളില്‍ ചാര്‍ത്തും,
കളഭനിലാപ്പൂ, പൊഴിയുവതെന്തേ?
തളിര്‍ വിരല്‍ മീട്ടും, വരവല്ലികയില്‍,
തരള വിഷാദം, പടരുവതെന്തേ?
പാടി നടന്നു മറഞ്ഞൊരു വഴികളി-
ലീറനണിഞ്ഞ, കരാന്ജലിയായ് നീ,
പാദുക മുദ്രകള്‍ തേടി നടപ്പൂ, ഗോപ
വധൂജന വല്ലഭനിന്നും,

സരിഗ, രിഗമ, സാരിഗ, രീഗമ, ഗാമധ,
മാപധ, പാധനി
മഗരിസ, നിസരിഗസ ... (3)
ഹരിമുരളീരവം ....

1 comment:

  1. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

    ReplyDelete