Sunday, February 14, 2010

യമുന വെറുതേ (Yamuna Veruthe)

ഗാനം: യമുന വെറുതേ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ഔസേപ്പച്ചന്‍

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം
യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം
നന്ദനം, നറു  ചന്ദനം ശൌര്യെ കൃഷ്ണാ ...
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
ഒരു മൌന സംഗീതം...

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം

നന്ദലാല, മനസ്സിലുരുകും വെണ്ണ തന്നു, മയില്‍ക്കിടാവിന്‍ പീലിതന്നു,
നന്ദലാല, ഇനിയെന്ത് നല്‍കാന്‍? എന്തു ചൊല്ലാന്‍?
ഒന്ന് കാണാനരികെ വരുമോ, നന്ദലാല?

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം ....

നന്ദലാല, ഉദയാര്‍ദ്ദ്രമോ വന്നു ചേര്‍ന്നു, പാരിലാകെ വെയില്‍പരന്നു, നീ വന്നില്ല!
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി, യമുന മാത്രം വീണ്ടുമോഴുകും, നന്ദലാല!
യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം...
 നന്ദനം, നറു  ചന്ദനം ശൌര്യെ കൃഷ്ണാ ...
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
ഒരു മൌന സംഗീതം...

യമുന വെറുതേ, രാപ്പാടുന്നു.

No comments:

Post a Comment