Sunday, February 14, 2010

നഗരം (Nagaram)

ഗാനം: നഗരം
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: മമ്മൂട്ടി, വിനീത് ശ്രീനിവാസന്‍

നഗരം വിധുരം
എരിയും ഹൃദയം
തീരദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ?
ധമനി രുധിര നദിയാകും,
ചടുല മൊഴികള്‍ ബലിയേകും
തമസ്സ്, താമസ്സിനിടയിലിടറി വീഴും യാമം!


നഗരം വിധുരം
എരിയും ഹൃദയം
 വേര്‍പിരിയുമെന്നൊരോര്‍മ്മകള്‍ വേദനയായി.

കടല്‍ പാടുമാര്‍ദ്ദ്ര ഗീതം,
നെഞ്ചിലെ മുറിവില്‍ നീ തൊട്ട നേരം,
പിടയുന്നതെന്തിനോ ഉള്‍ക്കടലലപോലെ,
ചുടുകാറ്റു മൂലം ഭൂമി, പറയു നീ,
എവിടെ എന്‍ ബാസുരീ,
എവിടെ എന്‍ ബാസുരീ,
അറിയാമോ?
നഗരം ....

ഘനശ്യാമ ചന്ദ്രികേ നീ മായവേ,
ഇരുളില്‍ ഞാനേകനായി
തിരയുന്നതെന്തിനോ, തെന്നലിനലപോലെ,
ശുഭ രാഗം തേടും ഭൂമി, പറയു നീ,
എവിടെയെന്‍ ദില്‍രുബ,
എവിടെയെന്‍ ദില്‍രുബ, അറിയാമോ?
നഗരം ....

No comments:

Post a Comment