ഗാനം: താരക മലരുകള്‍
ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: സുജാത, വിനീത് ശ്രീനിവാസന്‍
താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?
താരക മലരുകള്‍ ....
ഉറങ്ങാതിരിക്കിലും ഉറങ്ങിയാണെങ്കിലും,
നീയെന്‍ കനവിലെ ചെന്താരകം,
ഇരുട്ടിന്‍റെ ജാലകം തുറന്നെത്തി നോക്കുന്നു,
ഉറങ്ങാത്ത തോഴനെ, വെണ്‍ചന്ദ്രിക!
വാനവില്ലിന്‍ നാട്ടുകാരി, നീയെന്‍
സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു,
ഒടുവിലീ നാട് കാണാന്‍ പോകാം,
ഓടിവള്ളം തുഴയുമ്പോള്‍ പാടാം!
കൂടെ വരൂ, കൂട്ടു വരൂ ....
താരക മലരുകള്‍ ....
പാടാതിരിക്കുവാന്‍ ആവില്ലെനിക്കു നിന്‍,
പ്രണയ പ്രവാഹിനിയില്‍ അലിഞ്ഞിടവേ,
കാറ്റത്തു പാടുന്നേ പാട്ടിന്‍ ലഹരിയില്‍,
ഉള്‍ചിലയാകവേ പൂത്തുലഞ്ഞു.
കനിവെയില്‍ കോടിഞൊറിയുന്നു,
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവില്‍ പൂവിറുത്തു കോര്‍ക്കാം,
മാലയാക്കി നിന്നെ മാറില്‍ ചാര്‍ത്താം,
കൂടെ വരൂ, കൂട്ടു വരൂ!
താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment