ഗാനം: തിരികെ ഞാന്‍ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: കേ ജെ യേശുദാസ്
തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,

ഒരുവട്ടി പൂവുമായകലത്തെയമ്പിളി, തിരുവോണ തോണിയൂന്നുമ്പോള്‍, (2)
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു, ഇളനീരിന്‍ മധുരക്കിനാവുമായ്
തിരികേ... തിരികേ ഞാന്‍ വരുമെന്ന ....
തുഴപോയ തോണിയില്‍, തകരുന്ന നെഞ്ചിലെ, തുടികൊട്ടും പാട്ടായി ഞാനും, (2)
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി, പിടയുന്ന ചിറകൊച്ച കേട്ടു!
തിരികേ...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment