Showing posts with label അറബിക്കഥ (Arabikkatha). Show all posts
Showing posts with label അറബിക്കഥ (Arabikkatha). Show all posts

Tuesday, February 23, 2010

തിരികെ ഞാന്‍ (Thirike Njan)

 ഗാനം: തിരികെ ഞാന്‍ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: കേ ജെ യേശുദാസ്‌

തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.
തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

ഒരുവട്ടി പൂവുമായകലത്തെയമ്പിളി,  തിരുവോണ തോണിയൂന്നുമ്പോള്‍, (2)
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു, ഇളനീരിന്‍ മധുരക്കിനാവുമായ്
തിരികേ... തിരികേ ഞാന്‍ വരുമെന്ന ....

തുഴപോയ തോണിയില്‍, തകരുന്ന നെഞ്ചിലെ, തുടികൊട്ടും പാട്ടായി ഞാനും, (2)
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി, പിടയുന്ന ചിറകൊച്ച കേട്ടു!
തിരികേ...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

താരക മലരുകള്‍ (Thaaraka Malarukal)

ഗാനം: താരക മലരുകള്‍
ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: സുജാത, വിനീത് ശ്രീനിവാസന്‍

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?
താരക മലരുകള്‍ ....

ഉറങ്ങാതിരിക്കിലും ഉറങ്ങിയാണെങ്കിലും,
നീയെന്‍ കനവിലെ ചെന്താരകം,
ഇരുട്ടിന്‍റെ ജാലകം തുറന്നെത്തി നോക്കുന്നു,
ഉറങ്ങാത്ത തോഴനെ, വെണ്‍ചന്ദ്രിക!

വാനവില്ലിന്‍ നാട്ടുകാരി, നീയെന്‍
സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു,
ഒടുവിലീ നാട് കാണാന്‍ പോകാം,
ഓടിവള്ളം തുഴയുമ്പോള്‍ പാടാം!
കൂടെ വരൂ, കൂട്ടു വരൂ ....
താരക മലരുകള്‍ ....

പാടാതിരിക്കുവാന്‍ ആവില്ലെനിക്കു നിന്‍,
പ്രണയ പ്രവാഹിനിയില്‍ അലിഞ്ഞിടവേ,
കാറ്റത്തു പാടുന്നേ പാട്ടിന്‍ ലഹരിയില്‍,
ഉള്‍ചിലയാകവേ പൂത്തുലഞ്ഞു.
കനിവെയില്‍ കോടിഞൊറിയുന്നു,
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവില്‍ പൂവിറുത്തു കോര്‍ക്കാം,
മാലയാക്കി നിന്നെ മാറില്‍ ചാര്‍ത്താം,
കൂടെ വരൂ, കൂട്ടു വരൂ!

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?

Thane Paadum (താനെ പാടും)

ഗാനം: താനെ പാടും
ചിത്രം: അറബിക്കഥ
സംഗീതം: ബിജിബാല്‍
പാടിയത്: രാജീവ്, സൌമ്യ ടി ആര്‍

താനെ പാടും വീണേ, നിന്‍ സിരകളെ
താഴുകണതാരുടെ വിരലെന്നു പറയു, നീ പറയു ...
പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ
മധുരമായ് വിളിക്കുന്നതനുരാഗം പറയാന്‍, ശ്രുതി സാന്ദ്രം!

നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ,
ഒത്തു നിന്നീ പാടം കൊയ്യാനെന്‍ സ്നേഹഗായികേ.
താനെ പാടും വീണേ, നിന്‍ സിരകളെ ....

ചീന പട്ടും ചുറ്റി,  സന്ധ്യ വാനില്‍ നില്‍പ്പൂ
ചിരിതൂകും പൊന്നരിവാള്‍,
നീയെന്നുള്ളില്‍ നില്‍പ്പൂ, നീലിപ്പൂവും ചൂടി,
നിറനീലത്താലവുമായ്!

കിനാവിന്‍റെ വാതില്‍ വന്നു മെല്ലെ നീ തുറന്നു,
നിലാവുള്ള രാവേ തീര്‍ന്നെന്‍ ഹൃദയം, എന്‍ സ്നേഹ ഗായികേ!
താനെ പാടും വീണേ, നിന്‍ സിരകളെ ....

ഇല്ലതമ്മക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും,
നിന്നോമല്‍ ചിരി കണ്ടാല്‍
നുള്ളി, കള്ളം ചൊല്ലി, എന്നുള്ളത്തില്‍ പൊന്തി മറയല്ലേ, നീയൊരുനാള്‍!
വിഷാദത്തിന്‍ വേനല്‍ മെല്ലെ മെല്ലെ പോയ്മറഞ്ഞു,
തുഷാരാര്‍ദ്ദ്ര രാവായ് തീര്‍ന്നെന്‍ ഹൃദയം, സ്നേഹ ഗായികേ!