Friday, February 5, 2010

പുടമുറി കല്യാണം (Pudamuri Kalyaanam)

ഗാനം: പുടമുറി കല്യാണം
ചിത്രം: ചിലമ്പ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: കേ എസ് ചിത്ര

ആഹാ.... ആഹാ....

പുടമുറി കല്യാണം, ദേവി എനിക്കിന്ന് മാങ്കല്ല്യം,
ആതിര രാവില്‍ താലിയുമായ്, കുരവയിടാന്‍,
കൂട്ടുകൂടി, കുമ്മിയടിക്കാന്‍, കൂടെ വരില്ലേ?
ദേവി, പുടമുറി കല്യാണം ....

കാതില്‍ പൂത്തോടയുമായ്, കാലില്‍ പൊന്‍ ചിലമ്പണിഞ്ഞ്,
താരിളം കാട്ടില്‍, ചന്ദനം ചാര്‍ത്തി,
കാതരയായി, കളമൊഴി പാടി,
തരള മിഴിയില്‍ മദനനാടി,
അരയില്‍ കിങ്ങിണി നൃത്തമാടി,
അരളിന്‍ മലരതേറ്റു പാടി, പാടി, പാടി ...
പുടമുറി കല്യാണം ....

ഗന്ധര്‍വ്വകിന്നരി കേട്ടെന്‍ മനസ്സിന്‍റെ,
അലങ്കാര ചാര്‍ത്തുകളുലഞ്ഞു,
അഗ്നിയില്‍ ഞാനൊരു, വിഗ്രഹമായി,
അഗ്നിയവനെന്നെ, തീര്‍ഥമാടി,
മദന ലതിക, മപരിമേയ,
രണര രണക രുധിര ഭാവം,
ദുന്ദുഭിതന്‍ താള മേളം, മേളം, മേളം ...
പുടമുറി കല്യാണം ....

No comments:

Post a Comment