ഗാനം: ഹിമശൈല
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: അരുന്ധതി, കേ എസ് ചിത്ര, കേ ജെ യേശുദാസ്
ആ .... ആ ....
ഹിമശൈല സൌന്ദര്യമായ്,
ഒഴുകുന്ന ശിവഗംഗയായ്,
ഉണരുന്നു നീലാംബരി,
ശതകോടി ജന്മങ്ങള്‍,
തേടുന്ന സാന്ത്വനം,
പടരുന്ന ഹൃദയാജ്ഞലീ ....
ഹിമശൈല ....
ഖരഹരപ്രിയ രാഗഭാവം,
ആത്മസുധാമയ രാഗം,
ഇന്നെന്‍റെ മനസ്സിന്‍റെ പുളകിത,
മന്ത്ര വിപഞ്ചികയിലോഴുകീ,
ഖരഹരപ്രിയ രാഗഭാവം,
ചിത്ര വസന്തങ്ങള്‍ പാടുന്ന,
സ്വര്‍ഗ്ഗീയ രാഗം,
സഫലമനോരഥ രാഗം,
അസുലഭ കാരുണ്യ രാഗം,
ഉഷസ്സിന്‍റെ കരവലയങ്ങളില്‍,
ലളിത ലവങ്ങള ധാവലിയായിടും,
ഖരഹരപ്രിയ രാഗഭാവം, ആ... ആ....
ആ... ആ... ആ...
ആനംത നംത നംത ആ...
ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍,
വിരഹിണി രാധിക പാടിയ രാഗം,
നിത്യ കല്യാണ വസന്തം തേടിയ,
ഗോപാലികമാര്‍ തേങ്ങിയ രാഗം,
ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍ ആ... ആ...
പ്രമദ വനങ്ങളിലെ സ്ത്രീജന്മം(2)
പാടിയ സാന്ദ്ര മനോമായ രാഗം,
ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍ ആ... ആ....
Wednesday, February 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment