Sunday, February 14, 2010

സന്തതം സുമശരന്‍ (Santhatham Sumasharan)

ഗാനം: സന്തതം സുമശരന്‍
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: മഞ്ജു, സുജാത

സന്തതം, സുമശരന്‍ സായകമയക്കുന്നു,
മാരതാപം സഖിയാഞ്ഞു, മാനസം കുഴങ്ങുന്നു! (2)

രാഗലോലന്‍ രാമാകാന്തന്‍, എന്മനോരഥമേറി (2)
രാസലീല നികുന്ജത്തില്‍, വന്നുചേരും നേരമായി.

പൂത്തു നില്‍ക്കും മാതങ്ങളില്‍, കൊകിലങ്ങള്‍ പാടീടുന്നു (2)
ചെണ്ടുതോറും പൊന്‍വണ്ടേതോ, രാഗവും മൂളീടുന്നു! (2)

ദേഹി ബന്ധമഴിഞ്ഞും കളമൃദു പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും,
വ്രീളാവിവശം പാടുകുയാണീ, ഗോപീഹൃദയ വസന്ത പതംഗം!


സന്തതം, സുമശരന്‍ സായകമയക്കുന്നു,
മാരതാപം സഖിയാഞ്ഞു, മാനസം കുഴങ്ങുന്നു! (2)


രാഗലോലന്‍ രാമാകാന്തന്‍, എന്മനോരഥമേറി (2)
രാസലീല നികുന്ജത്തില്‍, വന്നുചേരും നേരമായി.

2 comments:

  1. some correction:
    മാരതാപം //സഹിയാഞ്ഞു//, മാനസം കുഴങ്ങുന്നു! (2)
    പൂത്തു നില്‍ക്കും //മാകന്ദത്തില്‍// കോകിലങ്ങള്‍ പാടീടുന്നു (2)
    //വേണീ// ബന്ധമഴിഞ്ഞും കളമൃദു പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും,
    വ്രീളാവിവശം //പാറുകയാണീ// ഗോപീഹൃദയ വസന്ത പതംഗം!

    ReplyDelete
  2. Excellent.
    ശ്രീ മാധവ ജയ ജയ സന്തതം

    ReplyDelete