ഗാനം: പ്രണയ സന്ധ്യ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ബോംബെ ജയശ്രീ
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?

പുലര്‍നിലാവിന്‍റെ യമുനയില്‍, ചന്ദ്രകാന്തമലിയുന്നുവോ,
കനവിലായിരം കനകമേഖം കനല്‍ വരയ്ക്കുന്നുവോ?

പാട്ടില്‍, നിന്‍ പാട്ടില്‍ സ്വര പദ്മ രാഗങ്ങള്‍ തേടി,
നോക്കില്‍, നിന്‍ നോക്കില്‍ മയില്‍പ്പീലികള്‍ ചൂടി,
അനുരാഗിലമായ തപസ്സില്‍ ദലദീപം ജ്വലിയാം,
ഒരു ജല രാശിയില്‍ ഒരു മഴയായ് പൊഴിയാന്‍ വരാം ഞാന്‍
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
കിനാവിന്‍റെ കാണാ ദ്വീപില്‍ , അമാവാസി രാവില്‍,
നിളാതീരമാമെന്‍ ജന്മം കണ്ടില്ല നീ,
ആകാശാമിരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ,
മഴനനഞ്ഞ ശലഭം പോലെ, തിരികെ യാത്രയായ്.
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
പുലര്‍നിലാവിന്‍റെ യമുനയില്‍, ചന്ദ്രകാന്തമലിയുന്നുവോ,
കനവിലായിരം കനകമേഖം കനല്‍ വരയ്ക്കുന്നുവോ?
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
Sunday, February 14, 2010
Subscribe to:
Post Comments (Atom)
Thank you kishore for this wonderful work
ReplyDeleteI was wondering whether it would be possible to post the meanings of the songs in english also so that more people can appreciate the lyrics.