Showing posts with label പരീക്ഷ (Pareeksha). Show all posts
Showing posts with label പരീക്ഷ (Pareeksha). Show all posts

Thursday, February 4, 2010

പ്രാണസഖി ഞാന്‍ (Praanasakhi njan)

ഗാനം: പ്രാണസഖി ഞാന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: കേ ജെ യേശുദാസ്‌

പ്രാണസഖി, ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍,
ഗാനലോക വീഥികളില്‍, വേണുവൂതുമാട്ടിടയന്‍!
പ്രാണസഖി, ഞാന്‍ ....

എങ്കിലുമേന്നോമലാള്‍ക്ക്, താമസിക്കാനെന്നരികില്‍,
തങ്കക്കിനാക്കള്‍ കൊണ്ടൊരു, താജ്മഹല്‍ ഞാനുയര്‍ത്തും.
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍,
കാണാത്ത പൂങ്കുടിലില്‍, കണ്മണിയെ കൊണ്ടുപോകും!
പ്രാണസഖി, ഞാന്‍ ....

പൊന്തിവരും സങ്കല്‍പ്പത്തില്‍, പൊന്നശോക മലര്‍വനിയില്‍,
ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍,
സുന്ദര വസന്ത രാവില്‍, ഈ നിലാ മണ്ഡപത്തില്‍,
എന്നുമെന്നും താമസിക്കാന്‍ എന്‍റെ കൂടെ പോരു നീ.
പ്രാണസഖി ഞാന്‍ ....

Tuesday, January 12, 2010

ഒരു പുഷ്പം മാത്രമെന്‍ (Oru Pushpam Maathramen)

ഗാനം: ഒരു പുഷ്പം മാത്രമെന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്‌
പാടിയത്: കെ ജെ യേശുദാസ്

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍,
ഒടുവില്‍ നീയെത്തുമ്പോള്‍, ചൂടിക്കുവാന്‍!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോള്‍, ചെവിയില്‍ മൂളാന്‍.

ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാന്‍,
അതിഗൂഡമെന്നുടെ ആരാമത്തില്‍!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാന്‍
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )

മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )