Showing posts with label തേനും വയമ്പും (Thenum Vayambum). Show all posts
Showing posts with label തേനും വയമ്പും (Thenum Vayambum). Show all posts

Friday, February 5, 2010

തേനും വയമ്പും (Thenum Vayambum)

ഗാനം: തേനും വയമ്പും
ചിത്രം: തേനും വയമ്പും
സംഗീതം: രവീന്ദ്രന്‍
പാടിയത്: എസ് ജാനകി

തേനും വയമ്പും, നാവില്‍ തൂവും, വാനമ്പാടി. (2)
രാഗം .... ശ്രീരാഗം .... പാടൂ ...
നീ, വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും ...
തേനും വയമ്പും ....

മാനത്തെ ശിങ്കാരത്തോപ്പില്‍,
ഒരു ഞാലിപ്പൂവന്‍പഴം തോട്ടം, മാനത്തെ ...
 കാലത്തും വൈകിട്ടും, പൂമ്പാലത്തേനുണ്ണാന്‍ ഞാനാ,
വാഴത്തോട്ടത്തില്‍ നീയും പോരു...
തേനും വയമ്പും

നീലക്കൊടുവേലി പൂത്തു,
ദൂരെ, നീലഗിരിക്കുന്നിന്‍ മേലെ, നീലക്കൊടുവേലി...
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി,
കൊച്ചു, വണ്ണാത്തിപുള്ളുകള്‍ പാടി,
താളം പിടിക്കുന്ന, വാലാട്ടിപ്പക്ഷിക്ക്,
താലികെട്ടിന്നല്ലേ, നീയും കൂടുന്നോ?
തേനും വയമ്പും ....