ഗാനം: നിദ്രതന്‍ നീരാഴി
ചിത്രം: പകല്‍ കിനാവ്
സംഗീതം: ബി എ ചിദംബരനാഥ്
പാടിയത്: എസ് ജാനകി
നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍,
സ്വപ്നത്തിന്‍ കളിയോടം കിട്ടി,
കളിയോടം മേല്ലെത്തുഴഞ്ഞു ഞാന്‍, മറ്റാരും
കാണാത്ത കടലില്‍ ചെന്നെത്തി.
കാണാത്ത കടലില്‍ ചെന്നെത്തി.
നിദ്രതന്‍ നീരാഴി....
വെള്ളാരങ്കല്ല് പെറുക്കി ഞാനന്നൊരു,
വെണ്ണക്കല്‍ കൊട്ടാരം കെട്ടി,
ഏഴുനിലയുള്ള, വെണ്മാടക്കെട്ടില്‍ ഞാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
രാജകുമാരനെ കാണാന്‍!
നിദ്രതന്‍ നീരാഴി....
ഏതോ മരച്ചോട്ടില്‍, വേണു വായിക്കുമെന്‍
രാജകുമാരനെക്കാണാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
ചന്ദ്രകാന്തക്കല്ലു ചാര്‍ത്തി!
നിദ്രതന്‍ നീരാഴി....
Showing posts with label പകല്‍ കിനാവ് (Pakal Kinaavu). Show all posts
Showing posts with label പകല്‍ കിനാവ് (Pakal Kinaavu). Show all posts
Sunday, January 31, 2010
Subscribe to:
Posts (Atom)