Monday, March 1, 2010

അമ്പലപ്പുഴെ (Ambalappuzhe)

ഗാനം: അമ്പലപ്പുഴെ
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍

അമ്പലപ്പുഴെ ഉണ്ണിക്കന്നനോട് നീ,
എന്തു പരിഭവം മെല്ലെയോതി വന്നുവോ?
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ,
എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ?
തൃപ്പ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണ് ഞാന്‍!
രാഗ ചന്ദനം നിന്‍റെ നെറ്റിയില്‍ തൊടാന്‍,
ഗോപകന്യയായോടി വന്നതാണ് ഞാന്‍!
അമ്പലപ്പുഴെ ...

ആ.. ആ ... ആ ... ആ  ....

അഗ്നിസാക്ഷിയായ് ഇല താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ,
ആദ്യാഭിലാഷം സഭലമാക്കും!
നാലാളറിയെ കൈപിടിക്കും,
തിരു നാടക ശാലയില്‍ ചേര്‍ന്നു നില്‍ക്കും, (നാലാളറിയെ ...)
യമുനാ നദിയായ്, കുളിരലയിളകും നിനവില്‍,
അമ്പലപ്പുഴെ ....

ഈറനോടെയെന്നും കൈവണങ്ങുമെന്‍,
നിര്‍മാല്യ പുണ്യം പകര്‍ന്നു തരാം,
ഏറെ ജന്മമായ് ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവെക്കാം
വേളി പെണ്ണായ് നീ വരുമ്പോള്‍,
നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം! (വേളി)
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍,
അമ്പലപ്പുഴെ ....

No comments:

Post a Comment