Sunday, February 28, 2010

ഉണരുണരൂ ഉണ്ണിക്കണ്ണാ (Unarunaru Unnikkanna)

ഗാനം: ഉണരുണരൂ, ഉണ്ണിക്കണ്ണാ
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ശാന്ത പി നായര്‍

ഉണരുണരൂ, ഉണ്ണിക്കണ്ണാ
ശ്രീധരാ, ഉണരുണരൂ, ഉണ്ണിക്കണ്ണാ
അരുണ കിരണ പരിലാളിത പരമീ,
നവമി ദീപികയേന്തി.

കുസുമിത ച്ചുംബിത വിഭാതര രമണി,
പൂക്കണി തന്‍ പ്രഭ ചിന്തി,
ഉണരുണരൂ, ഉണ്ണിക്കണ്ണാ.

കുന്നു കുന്തളം ചൂടി,
മണി കുന്തളം ചൂടി,
കണി കണ്ടു മമ ഗാന,
മധുവുണ്ടു മണി വര്‍ണ്ണാ,
ഉണരുണരൂ, ഉണ്ണിക്കണ്ണാ

വല്ലവ കോമള പാനി കങ്കണ
മംഗള നാദസമേതം
നളിനലോചന വാര്‍മുഖ നീയെന്‍
തരള ഹൃദയ നവനീതം.
ഉണരുണരൂ, ഉണ്ണിക്കണ്ണാ

കുയിലിനെ തേടി (Kuyiline Thedi)

ഗാനം: കുയിലിനെ തേടി
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്

കുയിലിനെ തേടി, കുയിലിനെ തേടി,
കുതിച്ചു പായും മാര,
പട്ടു കുപ്പായക്കാരാ, പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം,
ഒരു കിന്നാരം ചോദിക്കാം

തങ്ക നിലാവത്ത്, താലി കെട്ടിയ
താമര വള്ളിക്ക് തുള്ളാട്ടം, എന്‍
താമര വള്ളിക്ക് തുള്ളാട്ടം,
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം, ഈ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം,
കാണാതെ വന്നെന്‍റെ, കണ്ണൊന്നു പൊത്തി,
പുന്നാരം തന്നാട്ടെ, കഴുത്തിനു
പുന്നാരം തന്നാട്ടെ,
താമരക്കുളങ്ങര വന്നിട്ടെനിക്കൊരു,
സമ്മാനം തന്നാട്ടെ, എനിക്കൊരു
സമ്മാനം തന്നാട്ടെ!
കുയിലിനെ തേടി ...

മാനത്തുണ്ടൊരു തട്ടാനിരുന്നു
തട്ടണ് മുട്ടണ് മാണിക്ക്യം, ആ
തട്ടണ് മുട്ടണ് മാണിക്ക്യം.
കുന്നിന്‍ മോളില്‍, കൊന്നത്തയ്യിന്‍,
കാതിലുണ്ടൊരു ലോലാക്ക്, ചെറു
കാതിലുണ്ടൊരു ലോലാക്ക്.
നിന്നെയും കാത്തു, നിന്നെയും ഓര്‍ത്ത്‌,
ഞാനിരിക്കുമ്പോള്‍, ഇങ്ങു
ഞാനിരിക്കുമ്പോള്‍,
പീലി ചുരുള്‍മുടി കേട്ടാനെനിക്കൊരു,
പൂമാല തന്നാട്ടെ, എനിക്കൊരു
പൂമാല തന്നാട്ടെ!
കുയിലിനെ തേടി ....

എങ്ങിനെ നീ മറക്കും (Engine Nee Marakkum)

ഗാനം: എങ്ങിനെ നീ മറക്കും
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: കോഴിക്കോട് അബ്ദുല്‍ ഖാദര്‍

എങ്ങിനെ നീ മറക്കും കുയിലേ, എങ്ങിനെ നീ മറക്കും? (2)
നീലക്കുയിലിനു മാനത്തിന്‍ ചോട്ടില്‍,
നിന്നെ മറന്നു കളിച്ചൊരു കാലം,
നക്ഷത്ത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
മേലോട്ട് നിന്നെ വിളിച്ചൊരു കാലം!

ഓരോ കിനാവിന്‍റെ മാമ്പൂവും തിന്നു,
ഓരോരോ മോഹത്തിന്‍ തേന്‍പഴം തിന്നു,
ഓടിക്കളിച്ചെത്തും, ആടിപ്പറന്നെത്തും
ഒന്നായി, കണ്ണീരില്‍ നീന്തിക്കുളിച്ചെത്തും, (ഓടി)
എങ്ങിനെ, എങ്ങിനെ ....

പാടം പച്ചച്ച പാവാടയിട്ടപ്പോള്‍, പാവം
നീയെത്ര മേലോട്ട് പൊന്തി?
എന്തൊരു ദാഹം, എന്തൊരു ദാഹം,
എന്തൊരു തീരാത്ത തീരാത്ത ശോകം (എന്തൊരു ദാഹം)
എങ്ങിനെ, എങ്ങിനെ നീ മറക്കും ....

എല്ലാരും ചൊല്ലണ് (Ellaarum Chollanu)

ഗാനം: എല്ലാരും ചൊല്ലണ്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, (2)
കല്ലാണീ നെഞ്ചിലെന്നു, കല്ലാണ്,
കരിങ്കല്ലാണീ നെഞ്ചിലെന്നു.
ഞാനൊന്നു തൊട്ടപ്പോള്‍, നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യ,
ചക്കര തുണ്ടാണ് കണ്ടതയ്യ!

നാടാകെ ചൊല്ലണ്, നാട്ടാരും ചൊല്ലണ്,
കാടാണ് കരളിലെന്നു,
കാടാണ്, കൊടും കാടാണ് കരളിലെന്നു.
ഞാനന്ന് കേറിയപ്പോ, നീലക്കുയിലിന്‍റെ
കൂടാണ് കണ്ടതയ്യ,
കുഞ്ഞിക്കൂടാണ് കണ്ടതയ്യ!

എന്തിന്നു നോക്കണ്, എന്തിന്നു നോക്കണ്,
ചന്ദിരാ നീ, ഞങ്ങളെ?
ചന്ദിരാ, അയ്യോ ചന്ദിരാ നീ ഞങ്ങളെ.
ഞാനില്ല മേപ്പോട്ടു, ഞാനില്ല മേപ്പോട്ടു,
കല്യാണ ചെക്കനുണ്ട്,
താഴെ കല്യാണ ചെക്കനുണ്ട്!

ചെണ്ടോന്നു വാങ്ങണം, മുണ്ട് മുറിക്കണം,
പൂത്താലി കെട്ടിടേണം,
പൂത്താലി, പൊന്നിന്‍ പൂത്താലി കെട്ടിടേണം.
കളിയല്ല, കിളിവാളന്‍ വെറ്റില തിന്നെന്‍റെ,
ചുണ്ടൊന്നു ചോപ്പിക്കേണം,
എന്‍റെ ചുണ്ടൊന്നു ചോപ്പിക്കേണം!

എല്ലാരും ചൊല്ലണ് ....

കായലരികത്ത് (Kaayalarikatthu)

ഗാനം: കായലരികത്ത്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: കേ രാഖവന്‍

കായലരികത്ത് വലയെറിഞ്ഞപ്പോള്‍,
വള കിലുക്കിയ സുന്ദരി,
പെണ്ണ് കെട്ടിനു കുരിയെടുക്കുമ്പോള്‍,
ഒരു നറുക്കിനു ചേര്‍ക്കണേ!
കായലരികത്ത് ....

കണ്ണിനാലെന്‍റെ കരളിനുരുളിയില്‍,
എണ്ണ കാച്ചിയ നൊമ്പരം,
ഖല്‍ബിലറിഞ്ഞപ്പോളിന്നു ഞമ്മള്,
കയറു പൊട്ടിയ പമ്പരം!

ചേറില്‍ നിന്നു വളര്‍ന്നു പൊന്തിയ,
ഹൂറി, നിന്നുടെ കയ്യിനാല്‍, നെയ്‌-
ച്ചോറു വെച്ചതു തിന്നുവാന്‍,
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ്!

വംബെഴും നിന്‍റെ പുരികക്കൊടിയുടെ,
അമ്പു കൊണ്ട് ഞരമ്പുകള്‍,
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ,
കമ്പി പോലെ വളഞ്ഞുപോയ്!

കുടവുമായ് പുഴക്കടവില്‍ വന്നെന്നെ,
തടവിലാക്കിയ പൈങ്കിളീ,
ഒടുവിലീയെന്നെ സങ്കടപ്പുഴ,
നടുവിലാക്കരുതീക്കളി!

വേറെയാണ് വിചാരമെങ്കില്,
നേരമായത് ചൊല്ലുവാന്‍,
വെറുതേ ഞാനെന്തിനെരിയുംവെയിലത്ത്,
കയിലും കുത്തി നടക്കണ്!
കായലരികത്ത് ....

Tuesday, February 23, 2010

തിരികെ ഞാന്‍ (Thirike Njan)

 ഗാനം: തിരികെ ഞാന്‍ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: കേ ജെ യേശുദാസ്‌

തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.
തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

ഒരുവട്ടി പൂവുമായകലത്തെയമ്പിളി,  തിരുവോണ തോണിയൂന്നുമ്പോള്‍, (2)
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു, ഇളനീരിന്‍ മധുരക്കിനാവുമായ്
തിരികേ... തിരികേ ഞാന്‍ വരുമെന്ന ....

തുഴപോയ തോണിയില്‍, തകരുന്ന നെഞ്ചിലെ, തുടികൊട്ടും പാട്ടായി ഞാനും, (2)
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി, പിടയുന്ന ചിറകൊച്ച കേട്ടു!
തിരികേ...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

താരക മലരുകള്‍ (Thaaraka Malarukal)

ഗാനം: താരക മലരുകള്‍
ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: സുജാത, വിനീത് ശ്രീനിവാസന്‍

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?
താരക മലരുകള്‍ ....

ഉറങ്ങാതിരിക്കിലും ഉറങ്ങിയാണെങ്കിലും,
നീയെന്‍ കനവിലെ ചെന്താരകം,
ഇരുട്ടിന്‍റെ ജാലകം തുറന്നെത്തി നോക്കുന്നു,
ഉറങ്ങാത്ത തോഴനെ, വെണ്‍ചന്ദ്രിക!

വാനവില്ലിന്‍ നാട്ടുകാരി, നീയെന്‍
സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു,
ഒടുവിലീ നാട് കാണാന്‍ പോകാം,
ഓടിവള്ളം തുഴയുമ്പോള്‍ പാടാം!
കൂടെ വരൂ, കൂട്ടു വരൂ ....
താരക മലരുകള്‍ ....

പാടാതിരിക്കുവാന്‍ ആവില്ലെനിക്കു നിന്‍,
പ്രണയ പ്രവാഹിനിയില്‍ അലിഞ്ഞിടവേ,
കാറ്റത്തു പാടുന്നേ പാട്ടിന്‍ ലഹരിയില്‍,
ഉള്‍ചിലയാകവേ പൂത്തുലഞ്ഞു.
കനിവെയില്‍ കോടിഞൊറിയുന്നു,
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവില്‍ പൂവിറുത്തു കോര്‍ക്കാം,
മാലയാക്കി നിന്നെ മാറില്‍ ചാര്‍ത്താം,
കൂടെ വരൂ, കൂട്ടു വരൂ!

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?