ഗാനം: അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
ചിത്രം: നീയെത്ര ധന്യ
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
രാത്രിമഴ പെയ്തു, തോര്‍ന്ന നേരം,
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം,
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം,
വാതിലിന്‍ ചാരെ ചിലച്ച നേരം,
ഒരുമാത്ര വെറുതേ നിനച്ചു പോയി..
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
മുറ്റത്തു ഞാന്‍ നട്ട, ചെമ്പകത്തയ്യിലെ,
ആദ്യത്തെ മൊട്ടു, വിരിഞ്ഞനാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പം തലോടിനില്‍കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ,
ഗീതികളെന്നില്‍ ചിറകടിക്കെ,
ഒരുമാത്ര വെറുതേ നിനച്ചു പോയി ....
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment