ഗാനം: മായാ ജാലകവാതില്‍
ചിത്രം: വിവാഹിത
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്
മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)
പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍,
പൊയ്പ്പോയ വസന്തവും, വസന്തം
നല്‍കിയ സ്വപ്നസഖിയുമെന്നില്‍,
ഉണര്‍ന്നുവല്ലോ, ഉണര്‍ന്നുവല്ലോ!
മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍!
സപ്ത ഭാഷാ ജലകണങ്ങള്‍, നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍,
മണ്ണോടു മണ്ണടിഞ്ഞീ പ്രണയപ്രതീക്ഷകള്‍,
സ്വര്‍ണ്ണ മുല്ലകള്‍ വീണ്ടും
അണിഞ്ഞുവല്ലോ, അണിഞ്ഞുവല്ലോ!
മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)
Subscribe to:
Post Comments (Atom)
No comments:
Post a Comment