ഗാനം: കണ്ണാടി ആദ്യമായെന്‍
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്
കണ്ണാടി ആദ്യമായെന്‍, ബാഹ്യരൂപം സ്വന്തമാക്കി. (2)
ഗായകാ, നിന്‍ സ്വരമെന്‍, ചേതനയും സ്വന്തമാക്കി! (2)
ചേതനയും സ്വന്തമാക്കി...
പാലലകളോഴുകി വരും, പഞ്ചരത്ന കീര്‍ത്തനങ്ങള്‍, (2)
പാടുമെന്‍റെ പാഴ്സ്വരത്തില്‍, രാഗഭാവം നീയിണക്കി (2)
നിന്‍റെ രാഗസാഗരത്തിന്‍, ആഴമിന്നു ഞാനറിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....
കോടി സൂര്യകാന്തിയെഴും, വാണിമാതിന്‍ ശ്രീകോവില്‍ (2)
തെടിപ്പോകുമെന്‍ വഴിയില്‍, നിന്മൊഴികള്‍ പൂവിരിച്ചു (2)
നിന്‍റെ ഗാന വാനമാര്‍ന്ന, നീലിമയില്‍ ഞാനലിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment