Sunday, January 31, 2010

സ്വരരാഗ ഗംഗാ പ്രവാഹമേ (Swararaaga Ganga Pravaahame)

ഗാനം: സ്വരരാഗ ഗംഗാ പ്രവാഹമേ
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

പ്രവാഹമേ, ഗംഗാ പ്രവാഹമേ...
സ്വരരാഗ ഗംഗാ പ്രവാഹമേ,
സ്വര്‍ഗീയ സായൂജ്യ സാരമേ,
നിന്‍ സ്നേഹ ഭിക്ഷക്കായ്, നീറി
നില്‍ക്കും, തുളസീദളമാണു ഞാന്‍,
കൃഷ്ണ തുളസീദളമാണു ഞാന്‍!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

ആത്മാവില്‍ നിന്‍രാഗ സ്പന്ദനമില്ലെങ്കില്‍,
ഈ വിശ്വം ചേതനാ ശൂന്യമല്ലോ! (2)
എന്‍ വഴിത്താരയില്‍, ദീപം കൊളുതുവാന്‍,
നീ ചൂടും കൊടീരമില്ലേ?
സ്വരരാഗ ഗംഗാ പ്രവാഹമേ ....

നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി,
നിരുപമ നാദത്തിന്‍ ലോലതന്തു. (2)
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി,
ഞാനെന്ന നീഹാര ബിന്ദു!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

4 comments:

  1. വരികളില്ലെങ്കില്‍ സംഗീതമില്ല......
    അതിനു അര്‍ത്ഥതലങ്ങളില്ല.
    ഓരോ ഗാനങ്ങളുടെയും തുടക്കം രചയിതാവിലൂടെയാണ്.
    എന്നാല്‍ ഇവിടെ പരിചയപ്പെടുത്തിയ ഗാനങ്ങളുടെ ആദ്യ വരിയും.... അത് അവതരിപ്പിച്ച സിനിമയുടെ പേരും .... സംഗീതം പകര്‍ന്ന വ്യക്തിയുടെ പേരും .... പാടിയ ഗായകന്റേയും ഗായികയുടേയും പേരുമെല്ലാം തലക്കുറിയായി എഴുതിച്ചേര്‍ത്തപ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ഗാനരചയിതാവിന്റെ പേരുകള്‍ വിസ്മരിച്ചത് ഒട്ടും ശരിയല്ല.....
    ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  2. വരികളില്ലെങ്കില്‍ സംഗീതമില്ല......

  3. വരികളില്ലെങ്കില്‍ സംഗീതമില്ല......
    അതിനു അര്‍ത്ഥതലങ്ങളില്ല.
    ഓരോ ഗാനങ്ങളുടെയും തുടക്കം രചയിതാവിലൂടെയാണ്.
    എന്നാല്‍ ഇവിടെ പരിചയപ്പെടുത്തിയ ഗാനങ്ങളുടെ ആദ്യ വരിയും.... അത് അവതരിപ്പിച്ച സിനിമയും.... സംഗീതം പകര്‍ന്ന വ്യക്തിയും.... പാടിയ ഗായകനും എല്ലാം തലക്കുറിയായി എഴുതിച്ചേര്‍ത്തപ്പോള്‍ ഗാനരചയിതാവിന്റെ പേരുകള്‍ വിസ്മരിച്ചത് ഒട്ടും ശരിയല്ല.....
    ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete