ഗാനം: ഇത്രമേല്‍ മണമുള്ള
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്
ഇത്രമേല്‍ മണമുള്ള കുടമുല്ല
പ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും,
സന്ധ്യാംബരത്തിന്‍റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും.
പൂവിന്‍റെ സ്വപ്‌നങ്ങള്‍ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും
താമര നൂല്‍പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും!
നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്ന-
താ, രാഗ പരിമളമായിരിക്കും!
ഇത്രമേല്‍ (2)
Saturday, January 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment