ഗാനം: കേവല മര്‍ത്ത്യഭാഷ
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: പി ജയചന്ദ്രന്‍
കേവല, മര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത,
ദേവ ദൂതികയാണ്, നീ
ഒരു, ദേവദൂതികയാണ് നീ
ചിത്രവര്‍ണങ്ങള്‍ നൃത്തമാടും, നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍,
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വര്‍ണ്ണ വര്‍ണ്ണ രാജികള്‍ ഇല്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....
അന്തരാശ്രു സരസ്സില്‍ നീന്തിടും,
ഹംസ ഗീതങ്ങളില്ലയോ?
ശബ്ദ സാഗരാത്തിന്നഗാഥ,
നിശ്ശബ്ദ ശാന്തതയില്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....
Subscribe to:
Post Comments (Atom)
വരികളില്ലെങ്കില്‍ സംഗീതമില്ല......
ReplyDeleteഅതിനു അര്‍ത്ഥതലങ്ങളില്ല.
ഓരോ ഗാനങ്ങളുടെയും തുടക്കം രചയിതാവിലൂടെയാണ്.
എന്നാല്‍ ഇവിടെ പരിചയപ്പെടുത്തിയ ഗാനങ്ങളുടെ ആദ്യ വരിയും.... അത് അവതരിപ്പിച്ച സിനിമയുടെ പേരും .... സംഗീതം പകര്‍ന്ന വ്യക്തിയുടെ പേരും .... പാടിയ ഗായകന്റേയും ഗായികയുടേയും പേരുമെല്ലാം തലക്കുറിയായി എഴുതിച്ചേര്‍ത്തപ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ഗാനരചയിതാവിന്റെ പേരുകള്‍ വിസ്മരിച്ചത് ഒട്ടും ശരിയല്ല.....
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
"കേവലമർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ"
ReplyDeleteഊമയും ബധിരയുമായ നായികയെ ഇതിലും മനോഹരമായി എങ്ങിനെയാണ് വർണ്ണിക്കുവാൻ സാധിക്കുക???
നമ്മുടെ പ്രിയപ്പെട്ട കവി ഒൻവി ക്ക് അല്ലാതെ മറ്റാർക്കാ അത് സാധിക്കുക .