ഗാനം: മഞ്ഞള്‍ പ്രസാദവും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി. (2)
ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....
കുന്നിമണി ചെപ്പില്‍നിന്നും,
ഒരുനുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു,
ഓ ഓ ഓ, ഞാന്‍ തൊട്ടെടുത്തു! (2)
എന്‍വിരല്‍ത്തുംബില്‍നിന്നാ വര്‍ണ്ണരേണുക്കള്‍,
എന്‍നെഞ്ചിലാകെപ്പടര്‍ന്നു, ഒരു
പൂങ്കുലര്‍ വേള വിടര്‍ന്നു!
ഓ ഓ ഓ .... പൂങ്കുലര്‍ വേള വിടര്‍ന്നു!
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....
പിന്നെ ഞാന്‍, പാടിയോരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു! (2)
അന്തിമയങ്ങിയ നേരത്ത്, നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി,
എന്‍റെ നെഞ്ചിലെ മൈനയും തേങ്ങി,
ഓ ഓ ഓ .... നെഞ്ചിലെ മൈനയും തേങ്ങി!
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി.
ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment