ഗാനം: ആന്തോളനം
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്, കേ എസ് ചിത്ര
ആന്തോളനം, ദോളനം, മധുരിപു ഭഗവാന്‍,
മാനസമുരളിയെ, ചുംബിച്ചുണര്‍ത്തുന്നോ-
രാനന്ത ലഹരിയില്‍ .... ആന്തോളനം ...
ഗോക്കളെ മേച്ചും, കളിച്ചും, ചിരിച്ചും, (2)
കേളികളാടി, വനമാലി...
വിശക്കുന്ന നേരം, പശുവിന്നകിട്ടിലെ, (3)
പാല്‍മുത്തിക്കുടിച്ചു, കൈതവശാലി....
ആന്തോളനം ...
രിമപനിധപ, നിസാ നിധപമഗരി, (2)
സരിമപ നിസാ, രിമഗരിസാ, പനിസാ-
നിധപാ, മഗരി, സരിമപനി ....
പാല്‍ക്കുടമുടച്ചും, വസനം കവര്‍ന്നും, (2)
താടനമേറ്റു, മണിവര്‍ണ്ണന്‍!
കളിക്കുന്ന നേരം, അമ്പാടി മുറ്റത്തെ,
പാഴ്മണ്ണ്‍ തിന്നു, യാദവ ബാലന്‍,
ആന്തോളനം ...
Sunday, January 31, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment