ഗാനം: ആരെയും ഭാവഗായകനാക്കും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്
ആരെയും, ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ,
നമ്ര ശീര്‍ഷരായ് നില്‍പ്പൂ നിന്‍ മുന്നില്‍, തമ്രനക്ഷത്ര കന്യകള്‍! (2)
കിന്നര മണി തംബുരു മീട്ടി, നിന്നെ വാഴ്ത്തുന്നു വാനവും,
മണ്ണിലെ കിളിപ്പൈതലും, മുളം തണ്ടില്‍ മൂളുന്ന തെന്നലും,
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം .... ഈ പ്രപഞ്ച ഹൃദയ വീണയില്‍ ....
ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....
നിന്‍റെ നാവിലെ മൌനമാകുമീ, പൊന്മണിച്ചെപ്പിനുള്ളിലായ്,
മൂടിവച്ച നിഗൂഡഭാവങ്ങള്‍, പൂക്കളായ്, ശലഭങ്ങളായ്.
ഇന്നിതാ ന്രിത്തലോലയായ്, ഈ പ്രപഞ്ച നടനവേദിയില്‍,
ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....
Subscribe to:
Post Comments (Atom)
നിന്റെ ശാലീന മൗനമാകുമീ പൊൻമണി ചെപ്പിനുള്ളിലായി.....
ReplyDelete