Sunday, January 31, 2010

സ്വരരാഗ ഗംഗാ പ്രവാഹമേ (Swararaaga Ganga Pravaahame)

ഗാനം: സ്വരരാഗ ഗംഗാ പ്രവാഹമേ
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

പ്രവാഹമേ, ഗംഗാ പ്രവാഹമേ...
സ്വരരാഗ ഗംഗാ പ്രവാഹമേ,
സ്വര്‍ഗീയ സായൂജ്യ സാരമേ,
നിന്‍ സ്നേഹ ഭിക്ഷക്കായ്, നീറി
നില്‍ക്കും, തുളസീദളമാണു ഞാന്‍,
കൃഷ്ണ തുളസീദളമാണു ഞാന്‍!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

ആത്മാവില്‍ നിന്‍രാഗ സ്പന്ദനമില്ലെങ്കില്‍,
ഈ വിശ്വം ചേതനാ ശൂന്യമല്ലോ! (2)
എന്‍ വഴിത്താരയില്‍, ദീപം കൊളുതുവാന്‍,
നീ ചൂടും കൊടീരമില്ലേ?
സ്വരരാഗ ഗംഗാ പ്രവാഹമേ ....

നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി,
നിരുപമ നാദത്തിന്‍ ലോലതന്തു. (2)
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി,
ഞാനെന്ന നീഹാര ബിന്ദു!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

കൃഷ്ണകൃപാ സാഗരം (Krishnakripa Saagaram)

ഗാനം: കൃഷ്ണകൃപാ സാഗരം
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌, കേ എസ് ചിത്ര

കൃഷ്ണകൃപാ സാഗരം .... (2)
ഗുരുവായൂര്‍പുരം, ജനിമോക്ഷകരം (2)
കൃഷ്ണകൃപാ സാഗരം ....

മുനിജന വന്ദിത, മുരഹരബാലം (2)
മുരലീലോലം, മുകുരകപോലം (2)
അനന്തശയാനം, അരവിന്ദ നയനം, (2)
വന്ദേ മധുസൂധനം ....
കൃഷ്ണകൃപാ സാഗരം....

ഗമപ, പധനിസരി സാനി, സനിധാപ
ഗമപ പധനി ഗരിസനിസ...

രാധാഹൃദയം, ഹരിമധു നിലയം (2)
അധരം ശോണം, മനസിജ ബാണം. (2)
സുഗന്ധ നിദാനം, സുരുചിര വദനം (2)
ലാസ്യം, മതിമോഹനം ....
കൃഷ്ണകൃപാ സാഗരം....

കണ്ണാടി ആദ്യമായെന്‍ (Kannaadi Aadyamaayen)

ഗാനം: കണ്ണാടി ആദ്യമായെന്‍
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

കണ്ണാടി ആദ്യമായെന്‍, ബാഹ്യരൂപം സ്വന്തമാക്കി. (2)
ഗായകാ, നിന്‍ സ്വരമെന്‍, ചേതനയും സ്വന്തമാക്കി! (2)
ചേതനയും സ്വന്തമാക്കി...

പാലലകളോഴുകി വരും, പഞ്ചരത്ന കീര്‍ത്തനങ്ങള്‍, (2)
പാടുമെന്‍റെ പാഴ്സ്വരത്തില്‍, രാഗഭാവം നീയിണക്കി (2)
നിന്‍റെ രാഗസാഗരത്തിന്‍, ആഴമിന്നു ഞാനറിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....

കോടി സൂര്യകാന്തിയെഴും, വാണിമാതിന്‍ ശ്രീകോവില്‍ (2)
തെടിപ്പോകുമെന്‍ വഴിയില്‍, നിന്മൊഴികള്‍ പൂവിരിച്ചു (2)
നിന്‍റെ ഗാന വാനമാര്‍ന്ന, നീലിമയില്‍ ഞാനലിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....

ആന്തോളനം (Aandolanam)

ഗാനം: ആന്തോളനം
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌, കേ എസ് ചിത്ര

ആന്തോളനം, ദോളനം, മധുരിപു ഭഗവാന്‍,
മാനസമുരളിയെ, ചുംബിച്ചുണര്‍ത്തുന്നോ-
രാനന്ത ലഹരിയില്‍ .... ആന്തോളനം ...

ഗോക്കളെ മേച്ചും, കളിച്ചും, ചിരിച്ചും, (2)
കേളികളാടി, വനമാലി...
വിശക്കുന്ന നേരം, പശുവിന്നകിട്ടിലെ, (3)
പാല്‍മുത്തിക്കുടിച്ചു, കൈതവശാലി....
ആന്തോളനം ...

രിമപനിധപ, നിസാ നിധപമഗരി, (2)
സരിമപ നിസാ, രിമഗരിസാ, പനിസാ-
നിധപാ, മഗരി, സരിമപനി ....

പാല്‍ക്കുടമുടച്ചും, വസനം കവര്‍ന്നും, (2)
താടനമേറ്റു, മണിവര്‍ണ്ണന്‍!
കളിക്കുന്ന നേരം, അമ്പാടി മുറ്റത്തെ,
പാഴ്മണ്ണ്‍ തിന്നു, യാദവ ബാലന്‍,
ആന്തോളനം ...

ആരാദ്യം പറയും (Aaradyam Parayum)

ഗാനം: ആരാദ്യം പറയും
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: ആശ മേനോന്‍

ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

ഏറിയും മുന്‍പേ, പിരിയും മുന്‍പേ,
അറിയാനാശിച്ചു! (2)
പറയാതിനി വയ്യ, പറയാനും വയ്യ!

ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍,
ആടുകയാണെന്‍റെ വിളക്കേ, (2)
എറിയുന്നു നീയും ഞാനും
ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

കേവല മര്‍ത്ത്യഭാഷ (Kevala Marthya Bhaasha‍)

ഗാനം: കേവല മര്‍ത്ത്യഭാഷ
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: പി ജയചന്ദ്രന്‍

കേവല, മര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത,
ദേവ ദൂതികയാണ്, നീ
ഒരു, ദേവദൂതികയാണ് നീ

ചിത്രവര്‍ണങ്ങള്‍ നൃത്തമാടും, നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍,
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വര്‍ണ്ണ വര്‍ണ്ണ രാജികള്‍ ഇല്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....

 അന്തരാശ്രു സരസ്സില്‍ നീന്തിടും,
ഹംസ ഗീതങ്ങളില്ലയോ?
ശബ്ദ സാഗരാത്തിന്നഗാഥ,
നിശ്ശബ്ദ ശാന്തതയില്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....

ആരെയും ഭാവഗായകനാക്കും (Aareyum Bhaava Gaayakanaakkum)

ഗാനം: ആരെയും ഭാവഗായകനാക്കും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

ആരെയും, ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ,
നമ്ര ശീര്‍ഷരായ് നില്‍പ്പൂ നിന്‍ മുന്നില്‍, തമ്രനക്ഷത്ര കന്യകള്‍! (2)

കിന്നര മണി തംബുരു മീട്ടി, നിന്നെ വാഴ്ത്തുന്നു വാനവും,
മണ്ണിലെ കിളിപ്പൈതലും, മുളം തണ്ടില്‍ മൂളുന്ന തെന്നലും,
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം .... ഈ പ്രപഞ്ച ഹൃദയ വീണയില്‍ ....
ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....

നിന്‍റെ നാവിലെ മൌനമാകുമീ, പൊന്മണിച്ചെപ്പിനുള്ളിലായ്,
മൂടിവച്ച  നിഗൂഡഭാവങ്ങള്‍, പൂക്കളായ്, ശലഭങ്ങളായ്.
ഇന്നിതാ ന്രിത്തലോലയായ്, ഈ പ്രപഞ്ച നടനവേദിയില്‍,

ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....

മഞ്ഞള്‍ പ്രസാദവും (Manjal Prasaadavum)

ഗാനം: മഞ്ഞള്‍ പ്രസാദവും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി. (2)

ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

കുന്നിമണി ചെപ്പില്‍നിന്നും,
ഒരുനുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു,
ഓ ഓ ഓ, ഞാന്‍ തൊട്ടെടുത്തു! (2)

എന്‍വിരല്‍ത്തുംബില്‍നിന്നാ വര്‍ണ്ണരേണുക്കള്‍,
എന്‍നെഞ്ചിലാകെപ്പടര്‍ന്നു, ഒരു
പൂങ്കുലര്‍ വേള വിടര്‍ന്നു!
ഓ ഓ ഓ .... പൂങ്കുലര്‍ വേള വിടര്‍ന്നു!
 മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

പിന്നെ ഞാന്‍, പാടിയോരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു! (2)
അന്തിമയങ്ങിയ നേരത്ത്, നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി,
എന്‍റെ നെഞ്ചിലെ മൈനയും തേങ്ങി,
ഓ ഓ ഓ .... നെഞ്ചിലെ മൈനയും തേങ്ങി!

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി.
ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

നിദ്രതന്‍ നീരാഴി (Nidrathan Neerazhi)

ഗാനം: നിദ്രതന്‍ നീരാഴി
ചിത്രം: പകല്‍ കിനാവ്‌
സംഗീതം: ബി എ ചിദംബരനാഥ്
പാടിയത്: എസ് ജാനകി

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍,
സ്വപ്നത്തിന്‍ കളിയോടം കിട്ടി,
കളിയോടം മേല്ലെത്തുഴഞ്ഞു ഞാന്‍, മറ്റാരും
കാണാത്ത കടലില്‍ ചെന്നെത്തി.
കാണാത്ത കടലില്‍ ചെന്നെത്തി.
നിദ്രതന്‍ നീരാഴി....

വെള്ളാരങ്കല്ല് പെറുക്കി ഞാനന്നൊരു,
വെണ്ണക്കല്‍ കൊട്ടാരം കെട്ടി,
ഏഴുനിലയുള്ള, വെണ്മാടക്കെട്ടില്‍ ഞാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
രാജകുമാരനെ കാണാന്‍!
നിദ്രതന്‍ നീരാഴി....

ഏതോ മരച്ചോട്ടില്‍, വേണു വായിക്കുമെന്‍
രാജകുമാരനെക്കാണാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
ചന്ദ്രകാന്തക്കല്ലു ചാര്‍ത്തി!
നിദ്രതന്‍ നീരാഴി....

Thursday, January 28, 2010

ഏതോ വാര്‍മുകിലിന്‍ (Etho Vaarmukilin)

ഗാനം: ഏതോ വാര്‍മുകിലിന്‍
ചിത്രം: പൂക്കാലം വരവായ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ജി വേണുഗോപാല്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
ഓമലേ ... ജീവനില്‍,  അമൃതേകാനായ്‌ വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!

നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂത്താലം പോലും,
കൈ നിറഞ്ഞു വാസന്തം പോലെ,
തെളിയും നിന്‍, ജന്മപുണ്യം പോല്‍..
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു.

നിന്നിളം ചുണ്ടില്‍, അണയും പൊന്മുളം കുഴലില്‍ (2)
ആര്‍ദ്രമാമൊരു, ശ്രീരാഗം കേള്‍പ്പൂ
പടമണിഞ്ഞിടും മോഹങ്ങള്‍ പോലെ,
അലിയും, നിന്‍ ജീവമന്ത്രം പോല്‍ ...

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
ഓമലേ ... ജീവനില്‍,  അമൃതേകാനായ്‌ വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!

Tuesday, January 26, 2010

ഒരു ദലം മാത്രം (Oru Dalam Maathram)

ഗാനം: ഒരു ദലം മാത്രം
ചിത്രം: ജാലകം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ ജെ യേശുദാസ്‌

ഒരു ദലം .. ഒരു ദലം മാത്രം ....
ഒരു ദലം മാത്രം, വിടര്‍ന്നൊരു, ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു.
തരള കപോലങ്ങള്‍, നുള്ളി നോവിക്കാതെ,
തഴുകാതെ, ഞാന്‍ നോക്കി നിന്നു!
ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!

കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു, മോഹങ്ങള്‍
പറയാതെ കൊക്കിലൊതുക്കിയതെല്ലാം
വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു!

ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!

ഓരോ ദലവും വിടരും മാത്രകള്‍,
ഓരോ വരയായി വര്‍ണ്ണമായി,
ഒരു മണ്‍ചുമരിന്‍റെ നെറുകയില്‍ നിന്നെ,
ഞാനൊരു പൊന്‍ ചിലമ്പായെടുത്തുവച്ചു!
ആ ആ ആ ....

ഒരു ദലം മാത്രം, വിടര്‍ന്നൊരു, ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു.

മായാ ജാലകവാതില്‍ (Maya Jaalaka Vaathil)

ഗാനം: മായാ ജാലകവാതില്‍
ചിത്രം: വിവാഹിത
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്‌

മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍,
പൊയ്പ്പോയ വസന്തവും, വസന്തം
നല്‍കിയ സ്വപ്നസഖിയുമെന്നില്‍,
ഉണര്‍ന്നുവല്ലോ, ഉണര്‍ന്നുവല്ലോ!

മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍!

സപ്ത ഭാഷാ ജലകണങ്ങള്‍, നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍,
മണ്ണോടു മണ്ണടിഞ്ഞീ പ്രണയപ്രതീക്ഷകള്‍,
സ്വര്‍ണ്ണ മുല്ലകള്‍ വീണ്ടും
അണിഞ്ഞുവല്ലോ, അണിഞ്ഞുവല്ലോ!
 
മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)

നീ മധു പകരു (Nee Madhu Pakaru)

ഗാനം: നീ മധു പകരു
ചിത്രം: മൂടല്‍ മഞ്ഞ്
സംഗീതം: ഉഷ ഖന്ന
പാടിയത്: കേ ജെ യേശുദാസ്‌

നീ മധു പകരു, മലര്‍ ചോരിയു,
അനുരാഗ പൌര്‍ണമിയേ.
നീ മായല്ലേ, മറയല്ലേ
നീല നീലനിലാവോലിയെ

മണി വിളക്കുവേണ്ട, മുകില്‍ കാണേണ്ട
ഈ പ്രേമ സല്ലാപം.
കളി പറഞ്ഞിരിക്കെ, കിളി തുടങ്ങിയല്ലോ,
സല്ലാപ സംഗീതം!
ഇരു കരളുകളില്‍, വിരുന്നു വന്നു,
മായാത്ത മധുമാസം.
നീ മായല്ലേ, മറയല്ലേ, നീലനിലാവോലിയെ!
നീ മധു പകരു, മലര്‍ ചോരിയു
അനുരാഗ പൌര്‍ണമിയേ.

മാനം കഥ പറഞ്ഞു,താരം കേട്ടിരുന്നു,
ആകാശ മണിയറയില്‍.
നീയറിയാതെ, നിന്‍ ഹൃദയമതില്‍,
ഞാന്‍ ചോരനായ് കടന്നു.
ഉയിരറിയാതെ, ഉലകറിയാതെ,
നിന്‍ മാനസം കവര്‍ന്നു!
നീ മായല്ലേ, മറയല്ലേ, നീലനിലാവോലിയെ!
നീ മധു പകരു, മലര്‍ ചോരിയു
അനുരാഗ പൌര്‍ണമിയേ.

Monday, January 25, 2010

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ (Arikil Nee Undaayirunnenkil)

ഗാനം: അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
ചിത്രം: നീയെത്ര ധന്യ
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്‌

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

രാത്രിമഴ പെയ്തു, തോര്‍ന്ന നേരം,
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം,
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം,
വാതിലിന്‍ ചാരെ ചിലച്ച നേരം,
ഒരുമാത്ര വെറുതേ നിനച്ചു പോയി..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

മുറ്റത്തു ഞാന്‍ നട്ട, ചെമ്പകത്തയ്യിലെ,
ആദ്യത്തെ മൊട്ടു, വിരിഞ്ഞനാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പം തലോടിനില്‍കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ,
ഗീതികളെന്നില്‍ ചിറകടിക്കെ,
ഒരുമാത്ര വെറുതേ നിനച്ചു പോയി ....

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

ചന്ദന മണിവാതില്‍ (Chandana Manivaathil)

ഗാനം: ചന്ദന മണിവാതില്‍
ചിത്രം: മരിക്കുന്നില്ല ഞാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: ജി വേണുഗോപാല്‍

ചന്ദന മണിവാതില്‍ പാതി ചാരി,
ഹിന്ദോളം കണ്ണില്‍ തിരയിളക്കി,
ശ്രിങ്കാര ചന്ദ്രികേ നീരാടി നില്‍കേ,
എന്തായിരുന്നു, മനസ്സില്‍?
ചന്ദന മണിവാതില്‍ ....

 എന്നോടെന്തിനൊളിക്കുന്നു, നീ സഖി, എല്ലാം
നമുക്കൊരു പോലെയല്ലേ? (2)
അന്ത്യയാമത്തിലെ, മഞ്ഞേറ്റു പൂക്കുമീ
മഞ്ഞ മന്ദാരങ്ങള്‍ സാക്ഷിയല്ലേ?
ചന്ദന മണിവാതില്‍ ....

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ,
യാമിനി, കാമ സുഗന്ധിയല്ലേ? (2)
മായാ വിരലുകള്‍, തൊട്ടാല്‍ മലരുന്ന,
മാദക മൌനങ്ങള്‍ നമ്മളല്ലേ?
ചന്ദന മണിവാതില്‍ ....

Sunday, January 24, 2010

മായാമഞ്ചലില്‍ (Maayaamanjalil)

ഗാനം: മായാമഞ്ചലില്‍
ചിത്രം: ഒറ്റയാള്‍ പട്ടാളം
സംഗീതം: ശരത്
പാടിയത്: ജി വേണുഗോപാല്‍, രാധിക തിലക്

മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

എഴുതിരി വിളക്കിന്‍റെ മുന്നില്‍, ചിരിതൂകി,
മലര്‍താളം കൊണ്ടുവന്നതാരോ (2)
കനക മഞ്ചാടി പോലെ, ആ ആ
കനക മഞ്ചാടി പോലെ, അഴകു തൂകുമീ നേരം,
എതോരോര്‍മ്മയില്‍ നിന്ന് നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും, മനോഹരി.
 മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

ആ ആ ആ ...
പൂനിലാവ്‌ പെയ്യുമീറന്‍ രാവില്‍, കതിരാമ്പല്‍
കുളിര്‍പോയ്ക നീന്തി വന്നതാര് (2)
പവിഴ മന്ദാര മാല, പ്രകൃതി നല്‍കുമീ നേരം (2)
മോഹ കുങ്കുമം പൂശി നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും സുമങ്കലീ.

മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

രാരീ രാരീരം രാരോ (Raaree Raareeram Raaro)

ഗാനം: രാരീ രാരീരം രാരോ
ചിത്രം: ഒന്ന് മുതല്‍ പൂജ്യം വരെ
സംഗീതം:
പാടിയത്: ജി വേണുഗോപാല്‍

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...

കന്നിപ്പൂമാനം പൊട്ടും തിങ്കള്‍, ഇന്നെന്‍റെയുള്ളില്‍ വന്നടിച്ചു,
പൊന്നോമല്‍ തിങ്കള്‍ പൊട്ടും മാനം, ഇന്നെന്‍റെ മാറില്‍ ചായുറങ്ങി,
പൂവിന്‍ കാതില്‍ മന്ത്രമോതി, പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും, ആ വിണ്ണിലും, എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു?

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...

ഈ മുളം കൂട്ടില്‍ മിന്നാമിന്നി, പൂത്തിരി കൊളുത്തുമീ രാവില്‍,
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍, ശാരോണിന്‍ തീരത്തിന്നും നില്‍പ്പൂ,
ഈ മണ്ണിലും, ആ വിണ്ണിലും, എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു?

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...
 ഉം ഹും... 
 രാരീ രാരീരം രാരോ (2)

ഒന്നാം രാഗം പാടി (Onnam Raagam Paadi)

ഗാനം: ഒന്നാം രാഗം പാടി
ചിത്രം: തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത്: ജി വേണുഗോപാല്‍

ആ ആ ആ ...
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി,
വന്നുവല്ലോ, ഇന്നലെ നീ, വടക്കുംനാഥന്‍റെ മുന്‍പില്‍,
പാടുവതും രാഗം നീ, തേടുവതും രാഗമായ്
ദേവനുമനുരാഗിയാം, അമ്പലപ്രാവേ!

ഒന്നാം രാഗം പാടി (2)

ഈ പ്രദക്ഷിണ വീഥികള്‍, ഇടറിനീണ്ട പാതകള്‍,
എങ്ങും ഹൃദയ സംഗമത്തിന്‍, ശീവേലികള്‍ തൊഴുതു,
ആ ആ ആ ...
ഈ പ്രദക്ഷിണ വീഥികള്‍ (2)
കണ്ണുകളാലര്‍ച്ചന, മൌനങ്ങളാല്‍ കീര്‍ത്തനം,
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍!

ഒന്നാം രാഗം പാടി (3)

നിന്‍റെ നീല രജനികള്‍, നിദ്രയോടുമിടയവേ,
ഉള്ളിലുള്ള കോവിലിലെ, നട തുറന്നു കിടന്നു.
ആ ആ ആ ...
 നിന്‍റെ നീല രജനികള്‍ (2)
അന്നു കണ്ട നീയാരോ, ഇന്ന് കണ്ട നീയാരോ,
എല്ലാമെല്ലാം കാലത്തിന്‍, ഇന്ദ്രജാലങ്ങള്‍!

ഒന്നാം രാഗം പാടി (4)

Saturday, January 23, 2010

ഇത്രമേല്‍ മണമുള്ള (Ithramel Manamulla)

ഗാനം: ഇത്രമേല്‍ മണമുള്ള
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്

ഇത്രമേല്‍ മണമുള്ള കുടമുല്ല
പ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും,
സന്ധ്യാംബരത്തിന്‍റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും.

പൂവിന്‍റെ സ്വപ്‌നങ്ങള്‍ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും
താമര നൂല്‍പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും!

നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്ന-
താ, രാഗ പരിമളമായിരിക്കും!

ഇത്രമേല്‍ (2)

Wednesday, January 20, 2010

മാണിക്യ വീണയുമായെന്‍ (Maanikya Veenayumaayen)

ഗാനം: മാണിക്യ വീണയുമായെന്‍
ചിത്രം: കാട്ടുപൂക്കള്‍
സംഗീതം: ദേവരാജന്‍
പാടിയത്: കെ ജെ യേശുദാസ് 

മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമര
പ്പൂവിലുണന്നവളെ,
പാടുകില്ലേ? വീണ മീട്ടുകില്ലേ?
നിന്‍റെ വേദനയെന്നോട്, ചോല്ലുകില്ലേ?
ഒന്നും മിണ്ടുകില്ലേ?

മാണിക്യ വീണയുമായെന്‍ (1)

എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം?
എന്നടുത്തെത്തുമ്പോള്‍, എന്തു ചോദിക്കിലും,
എന്തിനാനെന്തിനാണീമൌനം?
എന്നടുത്തെത്തുമ്പോള്‍ (2)

മാണിക്യ വീണയുമായെന്‍ (1 )

മഞ്ഞു പോഴിഞ്ഞല്ലോ, മാമ്പൂ പോഴിഞ്ഞല്ലോ,
പിന്നെയും പൊന്‍ വെയില്‍ വന്നല്ലോ!
നിന്മുഖത്തെന്നോ, മറഞ്ഞൊരാപ്പുഞ്ചിരി,
എന്നിനി, എന്നിനി കാണും ഞാന്‍?
നിന്മുഖത്തെന്നോ (2)

മാണിക്യ വീണയുമായെന്‍ (1 )

Tuesday, January 12, 2010

ഒരു പുഷ്പം മാത്രമെന്‍ (Oru Pushpam Maathramen)

ഗാനം: ഒരു പുഷ്പം മാത്രമെന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്‌
പാടിയത്: കെ ജെ യേശുദാസ്

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍,
ഒടുവില്‍ നീയെത്തുമ്പോള്‍, ചൂടിക്കുവാന്‍!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോള്‍, ചെവിയില്‍ മൂളാന്‍.

ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാന്‍,
അതിഗൂഡമെന്നുടെ ആരാമത്തില്‍!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാന്‍
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )

മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )

Thursday, January 7, 2010

ഹരിവരാസനം (Harivaraasanam)

 ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലാസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസാത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം  കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

 ഭാവഭയാവാഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ