Monday, February 8, 2010

മിണ്ടാതെടി (Mindaathedi)

ഗാനം: മിണ്ടാതെടി
ചിത്രം: തന്മാത്ര
സംഗീതം: മോഹന്‍ സിതാര
പാടിയത്: എം ജി ശ്രീകുമാര്‍, ശ്രുതി

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്,
പോകു കാറ്റേ, തളിര്‍ വിരല്‍ തൊടാതെ പോകു,

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

വളര്‍ന്നു പോയതറിയാതെ, വിരുന്നു വന്നു ബാല്യം,
ഇവനില്‍ തണല്‍മരം ഞാന്‍ തേടിയ ജന്മം കുരുന്നുപൂവായി മാറി,
ആരോ, ആരാരോ പൊന്നെ, ആരാരോ
ഇനി അമ്മയായി ഞാന്‍ പാടാം
മറന്നു പോയ താലോലം
മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

പിരവിയിലെക്കൊഴുകുന്നു സ്നേഹത്തിന്‍ തന്മാത്ര,
കനവിന്‍ അക്കരയോ, ഇക്കരയോ, ദൈവമുറങ്ങുന്നു.
എവിടെ, മൌനങ്ങളെവിടെ... നാദങ്ങള്‍,
ഇനി ഏങ്ങണ തീരം, നിരഞ്ഞില്‍ പൂക്കും നേരം!

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്,
പോകു കാറ്റേ, തളിര്‍ വിരല്‍ തൊടാതെ പോകു,
മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

1 comment:

  1. പിറവിയിലേക്കൊഴുകുന്നു സ്നേഹ തന്മാത്ര
    കനവിന്‍ അക്കരയോ, ഈക്കരയോ ദൈവമുറങ്ങുന്നു
    എവിടേ മൗനങ്ങള്‍, എവിടേ നാദങ്ങള്‍
    ഇനി എങ്ങാണാ തീരം, നിറങ്ങള്‍ പൂക്കും നേരം

    ReplyDelete