Wednesday, March 31, 2010

എന്തിനീ പാട്ടിനു (Enthinee Paattinu)

ഗാനം: എന്തിനീ പാട്ടിനു
ചിത്രം: അമ്മക്കിളിക്കൂട്
സംഗീതം: രവീന്ദ്രന്‍
പാടിയത്: രാധിക തിലക്

എന്തിനീ പാട്ടിനു മധുരം,
ഒന്ന് കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍?
കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍..
എന്തിനീ പുഴയുടെ പ്രണയം,
പാടിപ്പുണരാന്‍ തീരമില്ലെങ്കില്‍,
പുണരാന്‍ തീരമില്ലെങ്കില്‍.
എന്തിനു വെണ്ണിലാത്തോണി,
നീ കൂടെയില്ലാത്ത രാവില്‍,
മയിലായി നീയില്ലെങ്കില്‍
മാരിവില്ലെന്തിനു മാനത്തു പൂക്കണം?

വന മുരളിക നിന്നെ തേടി.. ഓ ഓ ..
വന മുരളിക നിന്നെ തേടി, സ്വപ്നം
ഉണരുന്ന യദു സന്ധ്യ തേടി,
മലര്‍മൊഴിയില്‍ കുളിരേ പറയു,
ചിരിച്ചെന്നെ മയക്കിയോരഴകെവിടെ?
എന്തിനീ....

സ്വര ഹൃദയം തംബുരു മീട്ടി, ഓ ഓ...
സ്വര ഹൃദയം തംബുരു മീട്ടി,
കാറ്റിലൊഴുകുന്നു മൃദു വേണുഗാനം
ഇലകള്‍ മാറിയോ, കിളിതന്‍ മൊഴിയില്‍,
പ്രണയമൊരുപമ ലയ ലഹരി
എന്തിനീ...

അമ്മക്കിളിക്കൂടിതില്‍ (Ammakkilikkoodithil)

ഗാനം: അമ്മക്കിളിക്കൂടിതില്‍
ചിത്രം: അമ്മക്കിളിക്കൂട്
സംഗീതം: രവീന്ദ്രന്‍
പാടിയത്: എം ജി ശ്രീകുമാര്‍

അമ്മക്കിളിക്കൂടിതില്‍, നന്മക്കിളി കൂടിതില്‍,
ആരിരാരോ പാടും സ്നേഹമായ്,
ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍,
കൈവന്ന പുണ്യമായി നോവുകള്‍,
നെഞ്ചോടു ചേര്‍ക്കും പൂപോലെ, പോന്നുപോലെ,
ജീവനോട്‌ ചേര്‍ത്തണയ്ക്കും!
കൈവന്ന ....

പകലിന്‍റെ കനലെറ്റു വാടാതെ, വീഴാതെ
തണലായ്‌ നില്‍ക്കും ഞാന്‍,
ഇരുളിന്‍റെ വിരിമാറില്‍ ഒരു കുഞ്ഞു
തിരിനാള മുത്തായ്‌ മാറും ഞാന്‍!
അമ്മക്കിളി ....

കുളിരുള്ള രാത്രിയില്‍ നീരാളമായ് ചൂടേകി നില്‍ക്കും,
തേടുന്ന തേന്‍ കിനാവില്‍ ഇന്ദ്രനീലപ്പീലി നല്‍കും, (2)
ആരെന്നും എന്തെന്നും അറിയാതെ, അറിയാതെ
താനേയുറങ്ങുമ്പോള്‍ പുലര്‍കാലസൂര്യന്‍റെ
പൊന്‍പീലി  കൊണ്ടൊന്നു താഴുകിയുണര്‍ത്തും ഞാന്‍.
അമ്മക്കിളി ....

Monday, March 1, 2010

നീലക്കുയിലേ ചൊല്ലു (Neelakkuyile Chollu)

ഗാനം: നീലക്കുയിലേ ചൊല്ലു
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: എം ജി ശ്രീകുമാര്‍, സുജാത

ആ ... ആ ... ആ....

നീലക്കുയിലേ ചൊല്ലൂ, മാരിക്കുയിലെ ചൊല്ലൂ,
നീയെന്‍റെ മാരനെക്കണ്ടോ,
തങ്കത്തേരില്‍ വന്നെന്‍ മാറില്‍ പടരാന്‍,
ഇന്നെന്‍ പുന്നാരത്തേന്‍കുടം വരുമോ?
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍,
എത്തുമെന്നോ, കള്ളനെത്തുമെന്നോ? (മുത്തി ...)
നീലക്കുയിലേ ....

കതിവന്നൂര്‍ പുഴയോരം, കതിരാടും
പാടത്ത്, പൂമാലപ്പെണ്ണിനെക്കണ്ടോ?
കണിമഞ്ഞില്‍കുറിയോടെ, ഇളമഞ്ഞിന്‍,
കുളിരോടെ അവനെന്നെ തേടാരുണ്ടോ?
ആ പൂങ്കാവില്‍ വാടാരുണ്ടോ?
ആരോമലേ, ആതിര രാത്രിയില്‍ അരികെ വരുമോ?
നീലക്കുയിലേ ....

അയലത്തെ കൂട്ടാളര്‍, കളിയാക്കി ചൊല്ലുമ്പോള്‍,
നാണം തുളുംബാരുണ്ടോ?
കവിളത്തെ മറുകിന്മേല്‍ വിരലോടിച്ചവളെന്‍റെ
കാരിയം ചോല്ലാരുണ്ടോ?
ആ പൂമിഴി നിറയാരുണ്ടോ?
അവലംബിളി പാല്‍ക്കുടം തൂവിയെന്നരികെ വരുമോ?
നീലക്കുയിലേ ....

മഴവില്‍ കൊതുമ്പിലേറി (Mazhavil Kothumbileri)

ഗാനം: മഴവില്‍ കൊതുമ്പിലേറി
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി,
കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ,
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ, സ്നേഹലോലയായ്!
മഴവില്‍ കൊതുമ്പിലേറി ....

പുതുലോകം ചാരെകാണ്മു, നിന്‍ ചന്തം വിരിയുമ്പോള്‍,
അനുരാഗം പൊന്നായ് ചിന്നി, നിന്നഴകില്‍ തഴുകുമ്പോള്‍,
താലിപ്പീലി പൂരം ദൂരെ, മുത്തുക്കുട നീര്‍ത്തിയെന്‍റെ രാഗസീമയില്‍,
അല്ലി മലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പേഴുന്നള്ളും മോഹസന്ധ്യയായ്!
മഴവില്‍ കൊടുമ്പിലേറി ....

തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ, ഇര മേളം കൂടാറായ്,
മഴ നാഗക്കോവിലിനുള്ളില്‍, നിറ ദീപം കാണാറായ്,
അങ്കതാളം തുള്ളിത്തുള്ളി, കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണകേളിയില്‍,
കോലം മാറി താളം മാറി, ഓളം തുള്ളും തീരത്തിപ്പോള്‍, വന്നതെന്തിനാ?
മഴവില്‍ കൊതുമ്പിലേറി ....

ചെമ്പക മേട്ടിലെ (Chembaka Mettile)

ഗാനം: ചെമ്പക മേട്ടിലെ
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍

ചെമ്പക മേട്ടിലെ എന്‍റെ മുളംകുടിലില്‍,
കുളിരംബിളി റാന്തലെടുത്തു കൊളുത്താം ഞാന്‍,
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍,
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചു കളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം, ഇളം കാറ്റിനുള്ളറയില്‍,
വസന്തം മണിച്ചെപ്പിലേറാം ഞാന്‍,
കൂട്ടിനോരോമല്‍ കിളിയെ വളര്‍ത്താം!
ചെമ്പക മേട്ടിലെ ....

കുളവാഴ പന്തലൊരുക്കാം, പനയോല പായവിരിയ്ക്കാം
കരയാതെ തോരണമേറ്റം, നാദസ്വരമോടെ  മുത്തുക്കുടയോടെ,
പനയാലില വഞ്ചിയിലേറിവരാം!
ചെമ്പക മേട്ടിലെ ....

കല്യാണപ്പന്തലിനുള്ളില്‍, വരവെല്‍പ്പിന്‍ വിളക്കു നീട്ടി,
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍,
കോടിപ്പുടവതരൂ, താലിപ്പൊന്നു തരൂ!
എന്‍ നെഞ്ചിലെയെല്ലാമെല്ലാം നല്‍കാം,
പുതു മണവാളാ ....
ചെമ്പക മേട്ടിലെ ....

അമ്പലപ്പുഴെ (Ambalappuzhe)

ഗാനം: അമ്പലപ്പുഴെ
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍

അമ്പലപ്പുഴെ ഉണ്ണിക്കന്നനോട് നീ,
എന്തു പരിഭവം മെല്ലെയോതി വന്നുവോ?
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ,
എന്തു നല്‍കുവാനെന്നെ കാത്തു നിന്നു നീ?
തൃപ്പ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണ് ഞാന്‍!
രാഗ ചന്ദനം നിന്‍റെ നെറ്റിയില്‍ തൊടാന്‍,
ഗോപകന്യയായോടി വന്നതാണ് ഞാന്‍!
അമ്പലപ്പുഴെ ...

ആ.. ആ ... ആ ... ആ  ....

അഗ്നിസാക്ഷിയായ് ഇല താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ,
ആദ്യാഭിലാഷം സഭലമാക്കും!
നാലാളറിയെ കൈപിടിക്കും,
തിരു നാടക ശാലയില്‍ ചേര്‍ന്നു നില്‍ക്കും, (നാലാളറിയെ ...)
യമുനാ നദിയായ്, കുളിരലയിളകും നിനവില്‍,
അമ്പലപ്പുഴെ ....

ഈറനോടെയെന്നും കൈവണങ്ങുമെന്‍,
നിര്‍മാല്യ പുണ്യം പകര്‍ന്നു തരാം,
ഏറെ ജന്മമായ് ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവെക്കാം
വേളി പെണ്ണായ് നീ വരുമ്പോള്‍,
നല്ലോല കുടയില്‍ ഞാന്‍ കൂട്ടു നില്‍ക്കാം! (വേളി)
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍,
അമ്പലപ്പുഴെ ....

Sunday, February 28, 2010

മാനെന്നും വിളിക്കില്ല (Maanennum Vilikkilla)

ഗാനം: മാനെന്നും വിളിക്കില്ല
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: മെഹബൂബ്

മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല,
മാടത്തിന്‍ മണിവിളക്കേ, നിന്നെ ഞാന്‍,
മാടത്തിന്‍ മണി വിളക്കേ!
ഉള്ളില്‍ കടന്നു കരള്‍, കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും, നിന്നെ ഞാന്‍
കള്ളിപ്പെണ്ണെന്നു വിളിക്കും.
പാടാനും വരില്ല ഞാന്‍, ആടാനും വരില്ല ഞാന്‍
പാടത്തിന്‍ പച്ചക്കിളിയെ, ചുറ്റിടാം,
പാടത്തിന്‍ പച്ചക്കിളിയെ.
മാനെന്നും ....

നീലച്ച പുരികത്തിന്‍, പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ, എന്നെ നീ,
തൂണാക്കി മാറ്റിയല്ലോ!
ചേലൊത്ത പുഞ്ചിരിയാല്‍ പാല് കുറുക്കിത്തന്നു,
വാലാക്കി മാറ്റിയല്ലോ, എന്നെ നീ
വാലാക്കി മാറ്റിയല്ലോ!
ചേലൊത്ത ...

ഉണരുണരൂ ഉണ്ണിക്കണ്ണാ (Unarunaru Unnikkanna)

ഗാനം: ഉണരുണരൂ, ഉണ്ണിക്കണ്ണാ
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ശാന്ത പി നായര്‍

ഉണരുണരൂ, ഉണ്ണിക്കണ്ണാ
ശ്രീധരാ, ഉണരുണരൂ, ഉണ്ണിക്കണ്ണാ
അരുണ കിരണ പരിലാളിത പരമീ,
നവമി ദീപികയേന്തി.

കുസുമിത ച്ചുംബിത വിഭാതര രമണി,
പൂക്കണി തന്‍ പ്രഭ ചിന്തി,
ഉണരുണരൂ, ഉണ്ണിക്കണ്ണാ.

കുന്നു കുന്തളം ചൂടി,
മണി കുന്തളം ചൂടി,
കണി കണ്ടു മമ ഗാന,
മധുവുണ്ടു മണി വര്‍ണ്ണാ,
ഉണരുണരൂ, ഉണ്ണിക്കണ്ണാ

വല്ലവ കോമള പാനി കങ്കണ
മംഗള നാദസമേതം
നളിനലോചന വാര്‍മുഖ നീയെന്‍
തരള ഹൃദയ നവനീതം.
ഉണരുണരൂ, ഉണ്ണിക്കണ്ണാ

കുയിലിനെ തേടി (Kuyiline Thedi)

ഗാനം: കുയിലിനെ തേടി
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്

കുയിലിനെ തേടി, കുയിലിനെ തേടി,
കുതിച്ചു പായും മാര,
പട്ടു കുപ്പായക്കാരാ, പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം,
ഒരു കിന്നാരം ചോദിക്കാം

തങ്ക നിലാവത്ത്, താലി കെട്ടിയ
താമര വള്ളിക്ക് തുള്ളാട്ടം, എന്‍
താമര വള്ളിക്ക് തുള്ളാട്ടം,
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം, ഈ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം,
കാണാതെ വന്നെന്‍റെ, കണ്ണൊന്നു പൊത്തി,
പുന്നാരം തന്നാട്ടെ, കഴുത്തിനു
പുന്നാരം തന്നാട്ടെ,
താമരക്കുളങ്ങര വന്നിട്ടെനിക്കൊരു,
സമ്മാനം തന്നാട്ടെ, എനിക്കൊരു
സമ്മാനം തന്നാട്ടെ!
കുയിലിനെ തേടി ...

മാനത്തുണ്ടൊരു തട്ടാനിരുന്നു
തട്ടണ് മുട്ടണ് മാണിക്ക്യം, ആ
തട്ടണ് മുട്ടണ് മാണിക്ക്യം.
കുന്നിന്‍ മോളില്‍, കൊന്നത്തയ്യിന്‍,
കാതിലുണ്ടൊരു ലോലാക്ക്, ചെറു
കാതിലുണ്ടൊരു ലോലാക്ക്.
നിന്നെയും കാത്തു, നിന്നെയും ഓര്‍ത്ത്‌,
ഞാനിരിക്കുമ്പോള്‍, ഇങ്ങു
ഞാനിരിക്കുമ്പോള്‍,
പീലി ചുരുള്‍മുടി കേട്ടാനെനിക്കൊരു,
പൂമാല തന്നാട്ടെ, എനിക്കൊരു
പൂമാല തന്നാട്ടെ!
കുയിലിനെ തേടി ....

എങ്ങിനെ നീ മറക്കും (Engine Nee Marakkum)

ഗാനം: എങ്ങിനെ നീ മറക്കും
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: കോഴിക്കോട് അബ്ദുല്‍ ഖാദര്‍

എങ്ങിനെ നീ മറക്കും കുയിലേ, എങ്ങിനെ നീ മറക്കും? (2)
നീലക്കുയിലിനു മാനത്തിന്‍ ചോട്ടില്‍,
നിന്നെ മറന്നു കളിച്ചൊരു കാലം,
നക്ഷത്ത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
മേലോട്ട് നിന്നെ വിളിച്ചൊരു കാലം!

ഓരോ കിനാവിന്‍റെ മാമ്പൂവും തിന്നു,
ഓരോരോ മോഹത്തിന്‍ തേന്‍പഴം തിന്നു,
ഓടിക്കളിച്ചെത്തും, ആടിപ്പറന്നെത്തും
ഒന്നായി, കണ്ണീരില്‍ നീന്തിക്കുളിച്ചെത്തും, (ഓടി)
എങ്ങിനെ, എങ്ങിനെ ....

പാടം പച്ചച്ച പാവാടയിട്ടപ്പോള്‍, പാവം
നീയെത്ര മേലോട്ട് പൊന്തി?
എന്തൊരു ദാഹം, എന്തൊരു ദാഹം,
എന്തൊരു തീരാത്ത തീരാത്ത ശോകം (എന്തൊരു ദാഹം)
എങ്ങിനെ, എങ്ങിനെ നീ മറക്കും ....

എല്ലാരും ചൊല്ലണ് (Ellaarum Chollanu)

ഗാനം: എല്ലാരും ചൊല്ലണ്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, (2)
കല്ലാണീ നെഞ്ചിലെന്നു, കല്ലാണ്,
കരിങ്കല്ലാണീ നെഞ്ചിലെന്നു.
ഞാനൊന്നു തൊട്ടപ്പോള്‍, നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യ,
ചക്കര തുണ്ടാണ് കണ്ടതയ്യ!

നാടാകെ ചൊല്ലണ്, നാട്ടാരും ചൊല്ലണ്,
കാടാണ് കരളിലെന്നു,
കാടാണ്, കൊടും കാടാണ് കരളിലെന്നു.
ഞാനന്ന് കേറിയപ്പോ, നീലക്കുയിലിന്‍റെ
കൂടാണ് കണ്ടതയ്യ,
കുഞ്ഞിക്കൂടാണ് കണ്ടതയ്യ!

എന്തിന്നു നോക്കണ്, എന്തിന്നു നോക്കണ്,
ചന്ദിരാ നീ, ഞങ്ങളെ?
ചന്ദിരാ, അയ്യോ ചന്ദിരാ നീ ഞങ്ങളെ.
ഞാനില്ല മേപ്പോട്ടു, ഞാനില്ല മേപ്പോട്ടു,
കല്യാണ ചെക്കനുണ്ട്,
താഴെ കല്യാണ ചെക്കനുണ്ട്!

ചെണ്ടോന്നു വാങ്ങണം, മുണ്ട് മുറിക്കണം,
പൂത്താലി കെട്ടിടേണം,
പൂത്താലി, പൊന്നിന്‍ പൂത്താലി കെട്ടിടേണം.
കളിയല്ല, കിളിവാളന്‍ വെറ്റില തിന്നെന്‍റെ,
ചുണ്ടൊന്നു ചോപ്പിക്കേണം,
എന്‍റെ ചുണ്ടൊന്നു ചോപ്പിക്കേണം!

എല്ലാരും ചൊല്ലണ് ....

കായലരികത്ത് (Kaayalarikatthu)

ഗാനം: കായലരികത്ത്
ചിത്രം: നീലക്കുയില്‍
സംഗീതം: കേ രാഘവന്‍
പാടിയത്: കേ രാഖവന്‍

കായലരികത്ത് വലയെറിഞ്ഞപ്പോള്‍,
വള കിലുക്കിയ സുന്ദരി,
പെണ്ണ് കെട്ടിനു കുരിയെടുക്കുമ്പോള്‍,
ഒരു നറുക്കിനു ചേര്‍ക്കണേ!
കായലരികത്ത് ....

കണ്ണിനാലെന്‍റെ കരളിനുരുളിയില്‍,
എണ്ണ കാച്ചിയ നൊമ്പരം,
ഖല്‍ബിലറിഞ്ഞപ്പോളിന്നു ഞമ്മള്,
കയറു പൊട്ടിയ പമ്പരം!

ചേറില്‍ നിന്നു വളര്‍ന്നു പൊന്തിയ,
ഹൂറി, നിന്നുടെ കയ്യിനാല്‍, നെയ്‌-
ച്ചോറു വെച്ചതു തിന്നുവാന്‍,
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ്!

വംബെഴും നിന്‍റെ പുരികക്കൊടിയുടെ,
അമ്പു കൊണ്ട് ഞരമ്പുകള്‍,
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ,
കമ്പി പോലെ വളഞ്ഞുപോയ്!

കുടവുമായ് പുഴക്കടവില്‍ വന്നെന്നെ,
തടവിലാക്കിയ പൈങ്കിളീ,
ഒടുവിലീയെന്നെ സങ്കടപ്പുഴ,
നടുവിലാക്കരുതീക്കളി!

വേറെയാണ് വിചാരമെങ്കില്,
നേരമായത് ചൊല്ലുവാന്‍,
വെറുതേ ഞാനെന്തിനെരിയുംവെയിലത്ത്,
കയിലും കുത്തി നടക്കണ്!
കായലരികത്ത് ....

Tuesday, February 23, 2010

തിരികെ ഞാന്‍ (Thirike Njan)

 ഗാനം: തിരികെ ഞാന്‍ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: കേ ജെ യേശുദാസ്‌

തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.
തന്തിന്തക തെയ്തോം, തന്തിന്തക തെയ്തോം,
തന്തിന്തക തെയ്തോം ചങ്കിലെ കേള്‍ക്കണ മണ്ണിന്‍റെ താളം.

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

ഒരുവട്ടി പൂവുമായകലത്തെയമ്പിളി,  തിരുവോണ തോണിയൂന്നുമ്പോള്‍, (2)
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു, ഇളനീരിന്‍ മധുരക്കിനാവുമായ്
തിരികേ... തിരികേ ഞാന്‍ വരുമെന്ന ....

തുഴപോയ തോണിയില്‍, തകരുന്ന നെഞ്ചിലെ, തുടികൊട്ടും പാട്ടായി ഞാനും, (2)
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി, പിടയുന്ന ചിറകൊച്ച കേട്ടു!
തിരികേ...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.
 വിടുവായന്‍ തവളകള്‍, പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു,
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു,
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി, ഗ്രാമം കൊതിക്കാരുണ്ടെന്നും,
തിരികെ മടങ്ങുവാന്‍, തീരത്തടുക്കുവാന്‍, ഞാനും കൊതിക്കാരുണ്ടെന്നും.

താരക മലരുകള്‍ (Thaaraka Malarukal)

ഗാനം: താരക മലരുകള്‍
ചിത്രം: അറബിക്കഥ
സംഗീതം: ബിജിലാല്‍
പാടിയത്: സുജാത, വിനീത് ശ്രീനിവാസന്‍

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?
താരക മലരുകള്‍ ....

ഉറങ്ങാതിരിക്കിലും ഉറങ്ങിയാണെങ്കിലും,
നീയെന്‍ കനവിലെ ചെന്താരകം,
ഇരുട്ടിന്‍റെ ജാലകം തുറന്നെത്തി നോക്കുന്നു,
ഉറങ്ങാത്ത തോഴനെ, വെണ്‍ചന്ദ്രിക!

വാനവില്ലിന്‍ നാട്ടുകാരി, നീയെന്‍
സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു,
ഒടുവിലീ നാട് കാണാന്‍ പോകാം,
ഓടിവള്ളം തുഴയുമ്പോള്‍ പാടാം!
കൂടെ വരൂ, കൂട്ടു വരൂ ....
താരക മലരുകള്‍ ....

പാടാതിരിക്കുവാന്‍ ആവില്ലെനിക്കു നിന്‍,
പ്രണയ പ്രവാഹിനിയില്‍ അലിഞ്ഞിടവേ,
കാറ്റത്തു പാടുന്നേ പാട്ടിന്‍ ലഹരിയില്‍,
ഉള്‍ചിലയാകവേ പൂത്തുലഞ്ഞു.
കനിവെയില്‍ കോടിഞൊറിയുന്നു,
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവില്‍ പൂവിറുത്തു കോര്‍ക്കാം,
മാലയാക്കി നിന്നെ മാറില്‍ ചാര്‍ത്താം,
കൂടെ വരൂ, കൂട്ടു വരൂ!

താരക മലരുകള്‍ വിരിയും പാടം ദൂരെ, അങ്ങു ദൂരെ,
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍, എന്‍ മുന്നില്‍.
കതിരുകള്‍ കൊയ്യാന്‍ പോകാം,
ഞാനൊരു കൂട്ടായ് കൂടാം,
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ,
തരിവളകള്‍ മിന്നും കയ്യില്‍ പോന്നരിവാളുണ്ടോ?

Thane Paadum (താനെ പാടും)

ഗാനം: താനെ പാടും
ചിത്രം: അറബിക്കഥ
സംഗീതം: ബിജിബാല്‍
പാടിയത്: രാജീവ്, സൌമ്യ ടി ആര്‍

താനെ പാടും വീണേ, നിന്‍ സിരകളെ
താഴുകണതാരുടെ വിരലെന്നു പറയു, നീ പറയു ...
പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ
മധുരമായ് വിളിക്കുന്നതനുരാഗം പറയാന്‍, ശ്രുതി സാന്ദ്രം!

നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ,
ഒത്തു നിന്നീ പാടം കൊയ്യാനെന്‍ സ്നേഹഗായികേ.
താനെ പാടും വീണേ, നിന്‍ സിരകളെ ....

ചീന പട്ടും ചുറ്റി,  സന്ധ്യ വാനില്‍ നില്‍പ്പൂ
ചിരിതൂകും പൊന്നരിവാള്‍,
നീയെന്നുള്ളില്‍ നില്‍പ്പൂ, നീലിപ്പൂവും ചൂടി,
നിറനീലത്താലവുമായ്!

കിനാവിന്‍റെ വാതില്‍ വന്നു മെല്ലെ നീ തുറന്നു,
നിലാവുള്ള രാവേ തീര്‍ന്നെന്‍ ഹൃദയം, എന്‍ സ്നേഹ ഗായികേ!
താനെ പാടും വീണേ, നിന്‍ സിരകളെ ....

ഇല്ലതമ്മക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും,
നിന്നോമല്‍ ചിരി കണ്ടാല്‍
നുള്ളി, കള്ളം ചൊല്ലി, എന്നുള്ളത്തില്‍ പൊന്തി മറയല്ലേ, നീയൊരുനാള്‍!
വിഷാദത്തിന്‍ വേനല്‍ മെല്ലെ മെല്ലെ പോയ്മറഞ്ഞു,
തുഷാരാര്‍ദ്ദ്ര രാവായ് തീര്‍ന്നെന്‍ ഹൃദയം, സ്നേഹ ഗായികേ!

താനെ പാടും വീണേ, നിന്‍ സിരകളെ
താഴുകണതാരുടെ വിരലെന്നു പറയു, നീ പറയു ...
പാട്ടായ് കൂട്ടായ് കൂടാന്‍ നിന്‍ മനമെന്നെ
മധുരമായ് വിളിക്കുന്നതനുരാഗം പറയാന്‍, ശ്രുതി സാന്ദ്രം!

നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ,
ഒത്തു നിന്നീ പാടം കൊയ്യാനെന്‍ സ്നേഹഗായികേ.
താനെ പാടും വീണേ, നിന്‍ സിരകളെ ....

Monday, February 22, 2010

സാഗരങ്ങളെ പാടി (Saagarangale Paadi)

ഗാനം: സാഗരങ്ങളെ പാടി
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

സാഗരങ്ങളെ, പാടി ഉണര്‍ത്തിയ, സാമഗീതമേ,
സാമ സംഗീതമേ, ഹൃദയ സാഗരങ്ങളെ ...

പോരു നീയെന്‍ ലോലമാമീ, ഏകാതാരയില്‍,
ഒന്നില വേള്‍ക്കു, ഒന്നില വേള്‍ക്കു.
ആ ആ അ ... സാഗരങ്ങളെ....

പിന്‍ നിലാവിന്‍റെ, പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാ തടത്തില്‍, (2)
കാതരയാം ചന്ദ്രലേഖയും,ഒരു ശോണ രേഖയായ് മായുമ്പോള്‍,
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും,
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍,
സാഗരങ്ങളെ ....

കണ്ണി മണ്ണിന്‍റെ, ഗന്ധമുയര്‍ന്നു, തെന്നല്‍ മദിച്ചു പാടുന്നു, (2)
ഏ നദിതന്‍ മാറിലാരുടെ, കൈവിരല്‍ പാടുകള്‍ ഉണരുന്നു?
പോരു, തഴുകി, തഴുകി, ഉണര്‍ത്തു,
മേഖരാഗമെന്‍ ഏക താരയില്‍..
സാഗരങ്ങളെ ....

ആ രാത്രി മാഞ്ഞു പോയി (Aa Raathri Maanju Poyi)

ഗാനം: ആ രാത്രി മാഞ്ഞു പോയി
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര

ആ രാത്രി മാഞ്ഞു പോയി, ആ രക്ത ശോണമായ്,
ആയിരം കിനാക്കളും, പോയി മറഞ്ഞു,
ആ രാത്രി മാഞ്ഞു പോയി ....

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍,
മടതാ മധുരമായ് പാടുന്നു
ആ രാത്രി മാഞ്ഞു പോയി ....

അത്ഭുത കഥകള്‍ തന്‍, ചെപ്പുകള്‍ തുറന്നൊരു,
മുത്തെടുത്തിന്നു നിന്‍റെ മടിയില്‍ വെയ്ക്കും,
പ്ലാവില പാത്രങ്ങളില്‍, പാവയ്ക്കു പാല്‍ കുറുക്കും
പൈതലേ വീണ്ടുമെന്‍റെ അരികില്‍ നില്‍ക്കു.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....

അപ്സസ്സുകള്‍ താഴെ, ചിത്ര ശലഭങ്ങളായ്
പുഷ്പ്പങ്ങള്‍ തേടിവരും കഥകള്‍ ചൊല്ലാം,
പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത,
കേവല സ്നേഹമയി, നീ അരികില്‍ നില്‍ക്കൂ.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....

കരകാണാക്കടലല മേലെ (Karakaanaakkadalala Mele)

ഗാനം: കരകാണാക്കടലല മേലെ
ചിത്രം: നാടോടിക്കാറ്റ്
സംഗീതം: ശ്യാം
പാടിയത്: കേ ജെ യേശുദാസ്‌

കരകാണാക്കടലല മേലെ, മോഹപ്പൂങ്കുരുവി പറന്നേ,
അറബിപ്പൊന്‍ നാണ്യം പോലെ, ആകാശത്തംബിളി വന്നെ, (2)
ഇളം തെന്നലീണം പാടിവാ ...
തെയ്യം താരാ, തെയ്യം താരാ, തെയ് തെയ് തെയ് തെയ് തെയ്,
 കരകാണാക്കടലല ....

ഏതോ സ്വപ്നം പൂവണിഞ്ഞതോ, കയ്യില്‍ വന്ന സാമ്രാജ്യം,
എന്നെ തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൌഭാഗ്യം. (2)
പാരേതോ പൂ തന്‍ ചഷകം, ഞാനേതോ വീഞ്ഞിന്‍ ലഹരി, (2)
നരലോക പഞ്ഞം തീര്‍ക്കാന്‍, സുരലോകം വാതില്‍ തുറന്നെ,
പ്രഭാസാന്ദ്രമായ് നീ, കാലമേ ...
തെയ്യം താരാ, തെയ്യം താരാ, തെയ് തെയ് തെയ് തെയ് തെയ്,
കരകാണാക്കടലല ....

പൂവും തേടി വന്നണഞ്ഞതോ, കാതില്‍ വീണ സംഗീതം,
മാറില്‍ താനേ വന്നു വീണതോ, വിണ്ണിന്‍ സൌമ്യ സായൂജ്യം! (2)
പൂ പോലെ വാനം വിരിയും, തേന്‍ പോലെ മോഹം നുരയും, (2)
കസ്തൂരിത്താലവുമായി, കൈതപ്പൂങ്കാറ്റ് വരുന്നേ,
മദോന്മാത്തനായ് നീ, ലോകമേ ....
തെയ്യം താരാ, തെയ്യം താരാ, തെയ് തെയ് തെയ് തെയ് തെയ്,
 കരകാണാക്കടലല ....

വൈശാഖ സന്ധ്യേ (Vaishakha Sandhye)

ഗാനം: വൈശാഖ സന്ധ്യേ
ചിത്രം: നാടോടിക്കാറ്റ്
സംഗീതം: ശ്യാം
പാടിയത്: കേ ജെ യേശുദാസ്‌

വൈശാഖ സന്ധ്യേ, നിന്‍ ചുണ്ടിലെന്തേ,
മദന വദന കിരണ കാന്തിയോ?
മോഹമേ, പറയു നീ..
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ!
വൈശാഖ സന്ധ്യേ ....

ഒരു യുഗം ഞാന്‍ തപസ്സിരുന്നു, ഒന്ന് കാണുവാന്‍,
കഴിഞ്ഞ കാലം, കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നു! (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു! (2)
ഹൃദയ മൃദുല തന്ത്രിയെന്തി ദേവാമൃതം!
വൈശാഖ സന്ധ്യേ ....

മലരിതളില്‍ മണിശലഭം വീണുമയങ്ങി,
രതിനദിയില്‍ ജലതരംഗം, നീളെ മുഴങ്ങി (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി (2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം!
വൈശാഖ സന്ധ്യേ ....

Sunday, February 14, 2010

യമുന വെറുതേ (Yamuna Veruthe)

ഗാനം: യമുന വെറുതേ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ഔസേപ്പച്ചന്‍

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം
യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം
നന്ദനം, നറു  ചന്ദനം ശൌര്യെ കൃഷ്ണാ ...
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
ഒരു മൌന സംഗീതം...

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം

നന്ദലാല, മനസ്സിലുരുകും വെണ്ണ തന്നു, മയില്‍ക്കിടാവിന്‍ പീലിതന്നു,
നന്ദലാല, ഇനിയെന്ത് നല്‍കാന്‍? എന്തു ചൊല്ലാന്‍?
ഒന്ന് കാണാനരികെ വരുമോ, നന്ദലാല?

യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം ....

നന്ദലാല, ഉദയാര്‍ദ്ദ്രമോ വന്നു ചേര്‍ന്നു, പാരിലാകെ വെയില്‍പരന്നു, നീ വന്നില്ല!
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി, യമുന മാത്രം വീണ്ടുമോഴുകും, നന്ദലാല!
യമുന വെറുതേ, രാപ്പാടുന്നു.
യാദവം, ഹരിമാധവം, ഹൃദയ ഗാനം...
 നന്ദനം, നറു  ചന്ദനം ശൌര്യെ കൃഷ്ണാ ...
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
വിരഹ വധുവാമോരുവള്‍ പാടി, വിതുരമാമൊരു ഗീതം
ഒരു മൌന സംഗീതം...

യമുന വെറുതേ, രാപ്പാടുന്നു.

പ്രണയ സന്ധ്യ (Pranaya Sandhya)

ഗാനം: പ്രണയ സന്ധ്യ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ബോംബെ ജയശ്രീ

പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
പുലര്‍നിലാവിന്‍റെ യമുനയില്‍, ചന്ദ്രകാന്തമലിയുന്നുവോ,
കനവിലായിരം കനകമേഖം കനല്‍ വരയ്ക്കുന്നുവോ?
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?

പാട്ടില്‍, നിന്‍ പാട്ടില്‍ സ്വര പദ്മ രാഗങ്ങള്‍ തേടി,
നോക്കില്‍, നിന്‍ നോക്കില്‍ മയില്‍പ്പീലികള്‍ ചൂടി,
അനുരാഗിലമായ തപസ്സില്‍ ദലദീപം ജ്വലിയാം,
ഒരു ജല രാശിയില്‍ ഒരു മഴയായ് പൊഴിയാന്‍ വരാം ഞാന്‍
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?

കിനാവിന്‍റെ കാണാ ദ്വീപില്‍ , അമാവാസി രാവില്‍,
നിളാതീരമാമെന്‍ ജന്മം കണ്ടില്ല നീ,
ആകാശാമിരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ,
മഴനനഞ്ഞ ശലഭം പോലെ, തിരികെ യാത്രയായ്.
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?
പുലര്‍നിലാവിന്‍റെ യമുനയില്‍, ചന്ദ്രകാന്തമലിയുന്നുവോ,
കനവിലായിരം കനകമേഖം കനല്‍ വരയ്ക്കുന്നുവോ?
പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ,
വെറുതേ നെഞ്ചിലൊരു വാര്‍ത്തിങ്കള്‍ തിരിയുമെറിയുന്നുവോ?

നഗരം (Nagaram)

ഗാനം: നഗരം
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: മമ്മൂട്ടി, വിനീത് ശ്രീനിവാസന്‍

നഗരം വിധുരം
എരിയും ഹൃദയം
തീരദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ?
ധമനി രുധിര നദിയാകും,
ചടുല മൊഴികള്‍ ബലിയേകും
തമസ്സ്, താമസ്സിനിടയിലിടറി വീഴും യാമം!


നഗരം വിധുരം
എരിയും ഹൃദയം
 വേര്‍പിരിയുമെന്നൊരോര്‍മ്മകള്‍ വേദനയായി.

കടല്‍ പാടുമാര്‍ദ്ദ്ര ഗീതം,
നെഞ്ചിലെ മുറിവില്‍ നീ തൊട്ട നേരം,
പിടയുന്നതെന്തിനോ ഉള്‍ക്കടലലപോലെ,
ചുടുകാറ്റു മൂലം ഭൂമി, പറയു നീ,
എവിടെ എന്‍ ബാസുരീ,
എവിടെ എന്‍ ബാസുരീ,
അറിയാമോ?
നഗരം ....

ഘനശ്യാമ ചന്ദ്രികേ നീ മായവേ,
ഇരുളില്‍ ഞാനേകനായി
തിരയുന്നതെന്തിനോ, തെന്നലിനലപോലെ,
ശുഭ രാഗം തേടും ഭൂമി, പറയു നീ,
എവിടെയെന്‍ ദില്‍രുബ,
എവിടെയെന്‍ ദില്‍രുബ, അറിയാമോ?
നഗരം ....

മനസ്സിന്‍റെ (Manassinte)

ഗാനം: മനസ്സിന്‍റെ
ചിത്രം: ഒരേ കടല്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: സുജാത, ജി വേണുഗോപാല്‍

മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍,

മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍.

കനവു കാണാതെ, കണ്ണിലൊരു നൂറു കടല്‍ വരഞ്ഞവള്‍, നീ
സൌമ്യമായ്, സാന്ദ്രമായ്!
ഉദയമില്ലാത്ത സൂര്യശിലമേലേ ഉറവു തിരഞ്ഞവന്‍ നീ
താപമായ്, തപനമായ്!
എങ്ങും കിനാക്കാലം, ഉന്മാദിയാം കാലം, ജ്വാലയായ് വരും,
മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍,
ഇരുളില്‍ വെച്ചാരോ തെങ്ങും വാക്കുകള്‍ കേള്‍പ്പൂ ഞാനോര്‍മ്മയില്‍.

മഴനിഴല്‍ കാട്ടില്‍ പ്രണയ സര്‍പ്പങ്ങള്‍ ഫനമുനര്‍ത്തുന്നുവോ,
വാനമായ്, നിര്‍വ്വേദമായ്!
ഹൃദയമാം ശംഖില്‍ പ്രണവ സാഗര തിരകളുയര്‍ന്നുവോ
ശാന്തമായ് ശമനമായ്!
എങ്ങും കനല്‍ക്കാലം, തേടുന്നാ പൂക്കാലം സാന്ത്വനം തരും.
മനസ്സിന്‍റെ കാവല്‍ വാതില്‍ തുറന്നാല്‍ കാണ്മൂ ഞാനോര്‍മ്മയില്‍..

സന്തതം സുമശരന്‍ (Santhatham Sumasharan)

ഗാനം: സന്തതം സുമശരന്‍
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: മഞ്ജു, സുജാത

സന്തതം, സുമശരന്‍ സായകമയക്കുന്നു,
മാരതാപം സഖിയാഞ്ഞു, മാനസം കുഴങ്ങുന്നു! (2)

രാഗലോലന്‍ രാമാകാന്തന്‍, എന്മനോരഥമേറി (2)
രാസലീല നികുന്ജത്തില്‍, വന്നുചേരും നേരമായി.

പൂത്തു നില്‍ക്കും മാതങ്ങളില്‍, കൊകിലങ്ങള്‍ പാടീടുന്നു (2)
ചെണ്ടുതോറും പൊന്‍വണ്ടേതോ, രാഗവും മൂളീടുന്നു! (2)

ദേഹി ബന്ധമഴിഞ്ഞും കളമൃദു പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും,
വ്രീളാവിവശം പാടുകുയാണീ, ഗോപീഹൃദയ വസന്ത പതംഗം!


സന്തതം, സുമശരന്‍ സായകമയക്കുന്നു,
മാരതാപം സഖിയാഞ്ഞു, മാനസം കുഴങ്ങുന്നു! (2)


രാഗലോലന്‍ രാമാകാന്തന്‍, എന്മനോരഥമേറി (2)
രാസലീല നികുന്ജത്തില്‍, വന്നുചേരും നേരമായി.

പാടി തൊടിയിലേതോ (Paadi Phodiyiletho)

ഗാനം: പാടി തൊടിയിലേതോ
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര

പാടി... തോടിലേതോ, പോന്നാഞ്ഞിലിമേല്‍,
പുലരി വെയിലൊളി, പൂക്കാവടിയാടീ, തിരു
തില്ലാന, തിമില, തകിലൊടു,
പാടി ... തോടിലേതോ, പോന്നാഞ്ഞിലിമേല്‍,

പമരി രിപമനി പമപ സരി,
മനിപമ പ സരിനി നിധമ പനി,
സരിമ നിപനി നിധപ നിധപമഗരി,
രിഗമ ഗരിസ നിസരി സരിസ,

പുലരി വെയിലൊളി, പൂക്കാവടിയാടീ, തിരു
തില്ലാന, തിമില, തകിലൊടു,
പാടി ...

അരിയന്നൂര്‍ക്കാവിലെ , കൂത്തുമാടത്തില്‍,
തിരിവെക്കാന്‍ പോരുന്നോ, മകര സൂര്യനും,
തേവാരം കാണണം, വേല കൂടണം,
തെക്കണ്ണം പുള്ളുവന്‍ പാട്ടും കേള്‍ക്കണം,
തിരുവില്ല്വാ മലയില്‍ മേട പുലര്‍ക്കാല
പ്പൊന്‍കണി വെക്കാന്‍ വെള്ളോത്തിന്‍ ഉരുളിയൊരുക്കേണം.
പാടി ....


തൃത്താല കോലോത്തെ വെളിപ്പെണ്ണിനു,
തിരുമെയ്യില്‍ ചാര്‍ത്താന്‍ താര മോതിരം,
കണ്ണെഴുതാന്‍ രാവില്‍ കൂട്ടു കണ്മഷി,
കസവണിയും മാറ്റെഴും മാഘപൌര്‍ണ്ണമി,
തിവേളിപ്പന്തല് തിരുവാന
മണലോരത്തെ, തിരുവാതിര മെനയും പനയോല,
പാടി ....

ഹരിമുരളിരവം (Harimuraleeravam)

ഗാനം: ഹരിമുരളിരവം
ചിത്രം: ആറാം തമ്പുരാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ ജെ യേശുദാസ്‌


ഹരിമുരളീരവം, ഹരിതവൃന്ദാവനം,
പ്രണയസുധാമയ മോഹനഗാനം. (2)
ഹരിമുരളീരവം .... (4)

മധുമൊഴി രാധേ, നിന്നെ തേടി, ആ ആ ..... (2)
അലയുകയാണൊരു മാധവ ജന്മം,
അറിയുകയായീ അവനീ ഹൃദയം,
അരുണ സിന്ദൂരമായ്, ഉതിരും മൌനം.
നിന്‍ സ്വര മണ്ഡപനടയിലുണര്‍ന്നൊരു,
പൊന്‍ തിരിയായ് സ്വയമുരുകുകയല്ലോ!
നിന്‍ പ്രിയ നര്‍ത്തന വനിയിലു ണര്‍ന്നൊരു,
മണ്‍ തരിയായ്, സ്വയമുരുകുകയല്ലോ!
സരിഗ, രിഗമ, സാരിഗ, രീഗമ, ഗാമധ,
മാപധ, പാധനി
മഗരിസ, നിസരിഗസ ... (3)
ഹരിമുരളീരവം ....

മപഗരി, സനിധ പധനിരി നിധപ, മപധനിസരിഗ,
മപധനി സരിഗ, മഗരി നിസനിധ,
കളയമുനേ നിന്‍, കവിളില്‍ ചാര്‍ത്തും,
കളഭനിലാപ്പൂ, പൊഴിയുവതെന്തേ?
തളിര്‍ വിരല്‍ മീട്ടും, വരവല്ലികയില്‍,
തരള വിഷാദം, പടരുവതെന്തേ?
പാടി നടന്നു മറഞ്ഞൊരു വഴികളി-
ലീറനണിഞ്ഞ, കരാന്ജലിയായ് നീ,
പാദുക മുദ്രകള്‍ തേടി നടപ്പൂ, ഗോപ
വധൂജന വല്ലഭനിന്നും,

സരിഗ, രിഗമ, സാരിഗ, രീഗമ, ഗാമധ,
മാപധ, പാധനി
മഗരിസ, നിസരിഗസ ... (3)
ഹരിമുരളീരവം ....

Tuesday, February 9, 2010

മേഖം പൂത്തുതുടങ്ങി (Mekham Poothuthudangi)

ഗാനം: മേഖം പൂത്തുതുടങ്ങി
ചിത്രം: തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത്: കേ ജെ യേശുദാസ്‌

ആ.. ആ...
മേഖം പൂത്തുതുടങ്ങി, മോഹം പെയ്തു തുടങ്ങി,
മേദിനി കേട്ടു നെഞ്ചില്‍, പുതിയൊരു താളം.
മേഖം പൂത്തുതുടങ്ങി, മോഹം പെയ്തു തുടങ്ങി,
മേദിനി കേട്ടു നെഞ്ചില്‍, പുതിയൊരു താളം.
ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി, (2)
ആരാരുടെ ചിറകിലൊതുങ്ങി, അറിയില്ലല്ലോ, അറിയില്ലല്ലോ,
അറിയില്ലല്ലോ,അറിയില്ലല്ലോ ....
മേഖം പൂത്തു ....

എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....

എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....
പുതുമണ്ണിന്‍ സ്വപ്നം,  പുല്‍കൊടിയായുണരും,
അവ പിന്നെ പൂക്കാലങ്ങളാകും,
വളര്‍ന്നേറും വനമാകും, വളര്‍ന്നേറും വനമാകും.
മേഖം പൂത്തു

അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
പരിരംഭണത്തിന്‍റെ രതിഭാവമെന്നും,
പകരുമീ സാഗരത്തിന്‍ ഗാനം,
നിത്യ ഗാനം, മര്‍ത്ത്യ ദാഹം, നിത്യ ഗാനം, മര്‍ത്ത്യ ദാഹം...
മേഖം പൂത്തു ....

Monday, February 8, 2010

മേലെ വെള്ളിത്തിങ്കള്‍ (Mele Vellitthinkal)

ഗാനം: മേലെ വെള്ളിത്തിങ്കള്‍
ചിത്രം: തന്മാത്ര
സംഗീതം: മോഹന്‍ സിതാര
പാടിയത്: കാര്‍ത്തിക്, മീനു

മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ (2)
 കള്ളനെപ്പോലെ, തെന്നല്‍ നിന്‍റെ ചുരുള്‍മുടിത്തുംബത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകി മറയുന്നു,
പിന്നിലാ മഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു.
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ ....

കുളിരിളം ചില്ലയില്‍, കിളികലുണരുന്നു
ഹൃദയമാം വനികയില്‍ ശലഭമലയുന്നു
ഓ മധുരനോമ്പരമായ് നീയെന്നുള്ളില്‍ നിറയുന്നു.
മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍പ്പക്ഷി പാറുന്നു
തന്‍ കൂട്ടില്‍, പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായാല്‍,
ഏതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി....

എവിടെയോ നന്മതന്‍ മര്‍മ്മരം കേള്‍പ്പു,
എവിടെയോ പൌര്‍ണമി സന്ധ്യ പൂക്കുന്നു, ആ
കളമുളംതണ്ടില്‍, പ്രണയം കവിതയാകുന്നു,
അതുകെട്ടകലെ മലനിരകള്‍ മാനസനടനമാടുന്നു,
പെണ്മനം പൊന്മാന്‍ പ്രേമ വസന്തമാകുന്നു.


മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ (2)

 കള്ളനെപ്പോലെ, തെന്നല്‍ നിന്‍റെ ചുരുള്‍മുടിത്തുംബത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകി മറയുന്നു,
പിന്നിലാ മഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു.
മേലെ വെള്ളിത്തിങ്കള്‍, താഴെ നിലാക്കായല്‍ ....

ഇതളൂര്‍ന്നു വീണ (Ithaloornnu Veena)

ഗാനം: ഇതളൂര്‍ന്നു വീണ
ചിത്രം: തന്മാത്ര
സംഗീതം: മോഹന്‍ സിതാര
പാടിയത്: മോഹന്‍ലാല്‍

ഇതളൂര്‍ന്നു വീണ, പനിനീര്‍ ദളങ്ങള്‍, തിരിയെ ചേരും പോലെ,
ദലമര്‍മ്മരങ്ങള്‍, ശ്രുതിയോടു ചേര്‍ന്ന് മൂളും പോലെ,
വെണ്‍ചന്ദ്രനീ കൈക്കുമ്പിളില്‍ പൂപോലെ വിരിയുന്നു,
മിഴിതോര്‍ന്നോരീ മൌനങ്ങളില്‍ പുതു ഗാനമുണര്‍ന്നു.

ഇതളൂര്‍ന്നു വീണ, പനിനീര്‍ ദളങ്ങള്‍, തിരിയെ ചേരും പോലെ,
ദലമര്‍മ്മരങ്ങള്‍, ശ്രുതിയോടു ചേര്‍ന്ന് മൂളും പോലെ ....

നനയുമിരുലിന്‍ കൈകളില്‍, നിറയെ മിന്നല്‍ വളകള്‍,
താമരയിലയില്‍ മഴനീര്‍ മണികള്‍ തൂവി പവിഴം
ഓര്‍ക്കാനൊരു നിമിഷം, നെഞ്ചില്‍ ചെര്‍ക്കാനൊരു ജന്മമീ,
ഓര്‍മ്മ പോലോരുല്‍സവം, ജീവിതം ഗാനം.

ഇതളൂര്‍ന്നു വീണ, പനിനീര്‍ ദളങ്ങള്‍, തിരിയെ ചേരും പോലെ,
ദലമര്‍മ്മരങ്ങള്‍, ശ്രുതിയോടു ചേര്‍ന്ന് മൂളും പോലെ,
വെണ്‍ചന്ദ്രനീ കൈക്കുമ്പിളില്‍ പൂപോലെ വിരിയുന്നു,
മിഴിതോര്‍ന്നോരീ മൌനങ്ങളില്‍ പുതു ഗാനമുണര്‍ന്നു.
ഇതളൂര്‍ന്നു വീണ, പനിനീര്‍ ദളങ്ങള്‍, തിരിയെ ചേരും പോലെ,
ദലമര്‍മ്മരങ്ങള്‍, ശ്രുതിയോടു ചേര്‍ന്ന് മൂളും പോലെ ....

മിണ്ടാതെടി (Mindaathedi)

ഗാനം: മിണ്ടാതെടി
ചിത്രം: തന്മാത്ര
സംഗീതം: മോഹന്‍ സിതാര
പാടിയത്: എം ജി ശ്രീകുമാര്‍, ശ്രുതി

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്,
പോകു കാറ്റേ, തളിര്‍ വിരല്‍ തൊടാതെ പോകു,

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

വളര്‍ന്നു പോയതറിയാതെ, വിരുന്നു വന്നു ബാല്യം,
ഇവനില്‍ തണല്‍മരം ഞാന്‍ തേടിയ ജന്മം കുരുന്നുപൂവായി മാറി,
ആരോ, ആരാരോ പൊന്നെ, ആരാരോ
ഇനി അമ്മയായി ഞാന്‍ പാടാം
മറന്നു പോയ താലോലം
മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

പിരവിയിലെക്കൊഴുകുന്നു സ്നേഹത്തിന്‍ തന്മാത്ര,
കനവിന്‍ അക്കരയോ, ഇക്കരയോ, ദൈവമുറങ്ങുന്നു.
എവിടെ, മൌനങ്ങളെവിടെ... നാദങ്ങള്‍,
ഇനി ഏങ്ങണ തീരം, നിരഞ്ഞില്‍ പൂക്കും നേരം!

മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്,
പോകു കാറ്റേ, തളിര്‍ വിരല്‍ തൊടാതെ പോകു,
മിണ്ടാതെടി കുയിലേ, കണ്ണനുണ്ണി ഉറങ്ങണ നേരത്ത്,
മൂളാതെടി മൈനെ, മണിക്കുട്ടനുറങ്ങണ സമയത്ത്....

Friday, February 5, 2010

പുടമുറി കല്യാണം (Pudamuri Kalyaanam)

ഗാനം: പുടമുറി കല്യാണം
ചിത്രം: ചിലമ്പ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: കേ എസ് ചിത്ര

ആഹാ.... ആഹാ....

പുടമുറി കല്യാണം, ദേവി എനിക്കിന്ന് മാങ്കല്ല്യം,
ആതിര രാവില്‍ താലിയുമായ്, കുരവയിടാന്‍,
കൂട്ടുകൂടി, കുമ്മിയടിക്കാന്‍, കൂടെ വരില്ലേ?
ദേവി, പുടമുറി കല്യാണം ....

കാതില്‍ പൂത്തോടയുമായ്, കാലില്‍ പൊന്‍ ചിലമ്പണിഞ്ഞ്,
താരിളം കാട്ടില്‍, ചന്ദനം ചാര്‍ത്തി,
കാതരയായി, കളമൊഴി പാടി,
തരള മിഴിയില്‍ മദനനാടി,
അരയില്‍ കിങ്ങിണി നൃത്തമാടി,
അരളിന്‍ മലരതേറ്റു പാടി, പാടി, പാടി ...
പുടമുറി കല്യാണം ....

ഗന്ധര്‍വ്വകിന്നരി കേട്ടെന്‍ മനസ്സിന്‍റെ,
അലങ്കാര ചാര്‍ത്തുകളുലഞ്ഞു,
അഗ്നിയില്‍ ഞാനൊരു, വിഗ്രഹമായി,
അഗ്നിയവനെന്നെ, തീര്‍ഥമാടി,
മദന ലതിക, മപരിമേയ,
രണര രണക രുധിര ഭാവം,
ദുന്ദുഭിതന്‍ താള മേളം, മേളം, മേളം ...
പുടമുറി കല്യാണം ....

തേനും വയമ്പും (Thenum Vayambum)

ഗാനം: തേനും വയമ്പും
ചിത്രം: തേനും വയമ്പും
സംഗീതം: രവീന്ദ്രന്‍
പാടിയത്: എസ് ജാനകി

തേനും വയമ്പും, നാവില്‍ തൂവും, വാനമ്പാടി. (2)
രാഗം .... ശ്രീരാഗം .... പാടൂ ...
നീ, വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും ...
തേനും വയമ്പും ....

മാനത്തെ ശിങ്കാരത്തോപ്പില്‍,
ഒരു ഞാലിപ്പൂവന്‍പഴം തോട്ടം, മാനത്തെ ...
 കാലത്തും വൈകിട്ടും, പൂമ്പാലത്തേനുണ്ണാന്‍ ഞാനാ,
വാഴത്തോട്ടത്തില്‍ നീയും പോരു...
തേനും വയമ്പും

നീലക്കൊടുവേലി പൂത്തു,
ദൂരെ, നീലഗിരിക്കുന്നിന്‍ മേലെ, നീലക്കൊടുവേലി...
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി,
കൊച്ചു, വണ്ണാത്തിപുള്ളുകള്‍ പാടി,
താളം പിടിക്കുന്ന, വാലാട്ടിപ്പക്ഷിക്ക്,
താലികെട്ടിന്നല്ലേ, നീയും കൂടുന്നോ?
തേനും വയമ്പും ....

Thursday, February 4, 2010

പ്രാണസഖി ഞാന്‍ (Praanasakhi njan)

ഗാനം: പ്രാണസഖി ഞാന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: കേ ജെ യേശുദാസ്‌

പ്രാണസഖി, ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍,
ഗാനലോക വീഥികളില്‍, വേണുവൂതുമാട്ടിടയന്‍!
പ്രാണസഖി, ഞാന്‍ ....

എങ്കിലുമേന്നോമലാള്‍ക്ക്, താമസിക്കാനെന്നരികില്‍,
തങ്കക്കിനാക്കള്‍ കൊണ്ടൊരു, താജ്മഹല്‍ ഞാനുയര്‍ത്തും.
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍,
കാണാത്ത പൂങ്കുടിലില്‍, കണ്മണിയെ കൊണ്ടുപോകും!
പ്രാണസഖി, ഞാന്‍ ....

പൊന്തിവരും സങ്കല്‍പ്പത്തില്‍, പൊന്നശോക മലര്‍വനിയില്‍,
ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍,
സുന്ദര വസന്ത രാവില്‍, ഈ നിലാ മണ്ഡപത്തില്‍,
എന്നുമെന്നും താമസിക്കാന്‍ എന്‍റെ കൂടെ പോരു നീ.
പ്രാണസഖി ഞാന്‍ ....

Wednesday, February 3, 2010

മഞ്ഞിന്‍റെ (Manjinte)

ഗാനം: മഞ്ഞിന്‍റെ
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര

മഞ്ഞിന്‍റെ മറയിട്ടൊരോര്‍മ്മകള്‍ക്കുള്ളില്‍, മൃദുല നിലാവുദിക്കുമ്പോള്‍,
കാലം കെടുത്തിയ കാര്‍ത്തിക ദീപ്തികള്‍ താനേ തിളങ്ങുകയാണോ?
കല്‍ ത്താമാരപ്പൂവിതളുകള്‍ പിന്നെയും കാറ്റില്‍ തുടിക്കുകയാണോ?
മഞ്ഞിന്‍റെ ....

ചായങ്ങള്‍ മായുന്നോരീ ചുമര്‍ ചിത്രത്തില്‍, മഴവില്ല് താനേയുദിച്ചു. (2)
മിഴിപൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍, നീര്‍മാതളങ്ങള്‍ തളിര്‍ത്തു.
അകലെ നിന്നെത്തുന്ന നീലാംബരിയുടെ ഒരു തൂക്കു മഞ്ഞില്‍ കിടന്നു.
മഞ്ഞിന്‍റെ

എന്‍റെ സ്വകാര്യ വിചാരങ്ങളൊക്കെ നിന്‍ മുളംതണ്ടില്‍ തുളുമ്പും. (2)
കാട്ടു കടമ്പിന്‍ നിശ്വാസ സൌരഭം ഒരു കരസ്പര്‍ശമായ്ത്തീരും.
പ്രണയമാം മഴയിലെന്‍ ശ്യാമ കൃഷ്ണാ, ഞാനിന്നു നീരാടി നില്‍ക്കും.
മഞ്ഞിന്‍റെ ....

വാര്‍മുകിലേ (Vaarmukile)

ഗാനം: വാര്‍മുകിലേ
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര, രവീന്ദ്രന്‍

ആ... ആ... ആ... ആ... ആ...
വാര്‍മുകിലേ, വാനില്‍ നീ വന്നു നിന്നാലോര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍ (2)
തളിരാടി നില്‍ക്കും, കഥനം നിറയെ, യമുനാ നദിയായ് മിഴിനീര്‍ വനിയില്‍
വാര്‍മുകിലേ ....

പണ്ടു നിന്നെ കണ്ട നാളില്‍ പീലി നീട്ടി മാനസം (2)
മന്ദഹാസം ചന്ദനമായി (2)
ഹൃദയ രമണാ, ഇന്നെന്‍റെ വനിയില്‍,
കൊഴിഞ്ഞ പുഷ്പങ്ങള്‍, ജീവന്‍റെ താളങ്ങള്‍...
വാര്‍മുകിലേ ....

അന്നു നീയെന്‍ മുന്നില്‍ വന്നു, പൂവണിഞ്ഞു ജീവിതം (2)
തേന്‍കിനാക്കള്‍ നന്ദനമായി (2)
നളിനനയനാ, പ്രണയ വിരഹം
നിറഞ്ഞ വനിയില്‍, പോരുമോ വീണ്ടും?
വാര്‍മുകിലേ ....

ഹിമശൈല (Himashaila)

ഗാനം: ഹിമശൈല
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: അരുന്ധതി, കേ എസ് ചിത്ര, കേ ജെ യേശുദാസ്‌

ആ .... ആ ....
ഹിമശൈല സൌന്ദര്യമായ്,
ഒഴുകുന്ന ശിവഗംഗയായ്,
ഉണരുന്നു നീലാംബരി,
ശതകോടി ജന്മങ്ങള്‍,
തേടുന്ന സാന്ത്വനം,
പടരുന്ന ഹൃദയാജ്ഞലീ ....
ഹിമശൈല ....

ഖരഹരപ്രിയ രാഗഭാവം,
ആത്മസുധാമയ രാഗം,
ഇന്നെന്‍റെ മനസ്സിന്‍റെ പുളകിത,
മന്ത്ര വിപഞ്ചികയിലോഴുകീ,
ഖരഹരപ്രിയ രാഗഭാവം,
ചിത്ര വസന്തങ്ങള്‍ പാടുന്ന,
സ്വര്‍ഗ്ഗീയ രാഗം,
സഫലമനോരഥ രാഗം,
അസുലഭ കാരുണ്യ രാഗം,
ഉഷസ്സിന്‍റെ കരവലയങ്ങളില്‍,
ലളിത ലവങ്ങള ധാവലിയായിടും,
 ഖരഹരപ്രിയ രാഗഭാവം, ആ... ആ....

ആ... ആ... ആ...
ആനംത നംത നംത ആ...

ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍,
വിരഹിണി രാധിക പാടിയ രാഗം,
നിത്യ കല്യാണ വസന്തം തേടിയ,
ഗോപാലികമാര്‍ തേങ്ങിയ രാഗം,
ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍ ആ... ആ...
പ്രമദ വനങ്ങളിലെ സ്ത്രീജന്മം(2)
പാടിയ സാന്ദ്ര മനോമായ രാഗം,
ശാരദ ചന്ദ്രിക പെയ്ത നിശീഥിയില്‍ ആ... ആ....

ആഷാഢം പാടുമ്പോള്‍ (Aashadom Paadumbol)

ഗാനം: ആഷാഢം പാടുമ്പോള്‍
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര, കേ ജെ യേശുദാസ്‌

ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടാകാശം, പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍,
മനസ്സിലും മൃദംഗം .... (2)
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍,
ആ... ആ... ആ ....

ആ... ആ... ആ ....
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം ഇനിമുതല്‍,
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം ശ്രുതിലയ,
ഹൃദയ മുഖരിത ജലതരംഗം, അമൃത തരളിത നവ വികാരം,
 കുസുമ ഭംഗികള്‍ ഉയിരിലലിയും, മദന സായക മധുര കഥനം,
സസസ ഗഗഗ, സസസ പപപ,  സസ ഗഗ, മമ പപ നിനി, ആ ആ ....
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍ ....

ആ .... ആ .... ആ ....
നീ മീട്ടാതെയുണരും വീണാനാദം മനസ്സില്‍,
നീ മീട്ടാതെയുണരും വീണാനാദം ഉപവന,
ദല കുതൂഹല സ്വരപരാഗം, നറുമ വിതറും നിമിഷശലഭം,
മിഴിവിളക്കുകള്‍ നിന്നെയുഴിയും, മൌനവീചികള്‍ വന്നു പൊതിയും,
സസസ ഗഗഗ, സസസ പപപ,  സസ ഗഗ, മമ പപ നിനി, ആ ആ ....

ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍
വെള്ളാരം മുത്തും കൊണ്ടാകാശം, പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍,
മനസ്സിലും മൃദംഗം .... (2)
ആഷാഢം പാടുമ്പോള്‍, ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുമ്പോള്‍,
ആ... ആ... ആ ...

Tuesday, February 2, 2010

ആനന്ദ നടനം (Aananda Nadanam)

ഗാനം: ആനന്ദ നടനം
ചിത്രം: കമലദളം
സംഗീതം: രവീന്ദ്രന്‍
പാടിയത്: ലത

ആനന്ദ നടനം ആടിനാര്‍, കനകസഭയിലാനന്ദ നടനം ആടിനാര്‍ .... ആ ....

ശിലയില്‍നിന്നുയിരാര്‍ന്നോരഹല്ല്യയാല്‍ രാമ
ഭക്തിലയമാര്‍ന്നോരാനന്ദ നടനം ആടിനാല്‍
ആനന്ദ നടനം ആടിനാര്‍ ....

ദ്വാപരയുഗ ധര്‍മ ഗോവര്‍ദ്ധനം ആ ... ആ ...
നി സ സ സ ഗഗസ ഗഗസ മഗ സ നിസധ
സസ ഗഗ സസ മമ സസ ധധ സസ സസ
സഗസനിസനിധനിധ മധമ ഗമധനിസ ഗമധനിസ ഗമധനി,
ദ്വാപരയുഗ ധര്‍മ ഗോവര്‍ദ്ധനം
കണ്ണന്‍റെ തൃക്കയ്യില്‍ ഉണരുമ്പോള്‍
ആനന്ദ നടനം ആടിനാര്‍, ഗോകുലം
ആനന്ദ നടനം ആടിനാര്‍ ....

രാസകേളി നികുന്ജങ്ങളില്‍, ലയ രാസകേളി ....
പ്രേമലോലയാ രാധിക .... (2)
ആനന്ദ നടനം ആടിനാര്‍ .... (2)

തന താന്താന തന തന തന ഓ.... ഹേ (2)
ഇന്നലെ കണ്ടൊരു സ്വപ്നം ഫലിച്ചേ,
ജീരക ചെംമ്പാവു പാഠം വിളഞ്ഞേ,
കൊയ്തെടുത്തോ കിളി, കതിരെടുത്തോ കിളി,
കലവറ കൂട്ട് നിറച്ചെടുത്തോ
പധപ ഗമ പധപ ഗമ പസനിസ ധനിപ ഗമ ഗമ ഗമ സരിഗമപധ സരിഗമപധ
കലവറ കൂട്ട് നിറച്ചെടുത്തോ
ആണ്‍കിളി പാട്ടിന്‍റെ ചെറണിഞ്ഞുനാറുന്നോരാനന്ദ നടനം, ആടിനാര്‍ ....
കതിരാനന്ദ നടനം, ആടിനാര്‍ ....
കനകസഭയിലാനന്ദ നടനം ആടിനാര്‍ .... ആ .... ആ .... ആ ....

പ്രേമോദാരനായ് അണയു (Premodaaranaay Anayu)

ഗാനം: പ്രേമോദാരനായ് അണയു
ചിത്രം: കമലദളം
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ ജെ യേശുദാസ്‌, കേ എസ് ചിത്ര

പ്രേമോദാരനായ് അണയു നാഥാ,
പനിനിലാവലയിലോഴുമീ അലാസരാസ രാത്രി,
ലയപൂര്‍ണമായിതാ .... (2)

ഹംസദൂതിലുണരും, നള ഹൃദയതാളമോടേ,
ദമയന്തിയാടു, മാലോല നടന വേഗങ്ങള്‍ തൂകുമഴകില്‍,

കളിവിളക്കിന്‍റെ തങ്ക നാളങ്ങള്‍, പൂത്തു നില്‍ക്കുന്നിതാ,
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍, നൃത്തമാടുന്നിതാ ....
പ്രേമോദാരനായ് അണയു നാഥാ ....

പാ ധ സാ രി ഗ രി സ ണി ധ ഗ ഗ രി മ ഗ ഗാരി സ ധ സാ
ഗ രീ സ നി ധ രി സ നി ധാ പ,
മ പ ധ സ ധ പ നി ധപ ധ നി സ നി ധ പാ

ദേവലോകമുണരും, നീ രാഗമാകുമെങ്കില്‍,
കാളിന്ദിപോലുമാ, നീലരാഗമോലുന്ന, ചേലിലൊഴുകും ....

ദേവലോകമുണരും, നീ വേണുവൂതുമെങ്കില്‍,
കാളിന്ദിപോലുമാ, നീലരാഗമോലുന്ന, ചേലിലൊഴുകും ....

ഗോപവൃന്ദങ്ങള്‍ നടനമാടുമീ, ശ്യാമതീരങ്ങളില്‍,
വര്‍ണ്ണമേഖങ്ങള്‍ പീലിനീര്‍ത്തുമീ, സ്നേഹവാടങ്ങളില്‍ ....
പ്രേമോദാരനായ് അണയു നാഥാ ....

സായന്തനം (Saayanthanam)

ഗാനം: സായന്തനം
ചിത്രം: കമലദളം
സംഗീതം: രവീന്ദ്രന്‍
പാടിയത്: കേ എസ് ചിത്ര

ആ ആ ആ ....
സായന്തനം ചന്ദ്രികാ ലോലമായ്‌,
നാലമ്പലം നലമെഴും സ്വര്‍ഗമായ്
മലയോല ചാര്‍ത്തി, കേളീവസന്തം
ഉണരാത്തതെന്തേ, പ്രിയതെ .... (2)

വില്വാദ്രിയില്‍ തുളസീദളം, ചൂടാന്‍ വരും മേഘവും,
ശാലീനയായ് പൊന്നാതിര, പൂതേടുമീ തെന്നലും,
നീയോരുങ്ങുമീ രാത്രിയില്‍, തിരുവരങ്ങിലമൃത വര്‍ഷമായ്
പനിനീര്‍ തളിക്കുവാന്‍, ഇന്ദ്ര ദൂതുമായ്‌, വന്നു!
സായന്തനം ....

ഋതുവീണതന്‍, കരുണാര്‍ദ്ദ്രമാം ശ്രീരാഗമേ,
എങ്ങു നീ കുളിരോര്‍മ്മയില്‍, നടമാടുമെന്‍
പ്രിയ രാധികേ, എങ്ങു നീ...
നിന്‍ പ്രസാദ മധുര ഭാവമെവിടെ?
നിന്‍ വിലാസ ലയതരംഗമെവിടെ?
എന്നുള്‍ച്ചിറകില്‍ നീ, ജീവനാളമായ് പോരു ....
സായന്തനം ....

Sunday, January 31, 2010

സ്വരരാഗ ഗംഗാ പ്രവാഹമേ (Swararaaga Ganga Pravaahame)

ഗാനം: സ്വരരാഗ ഗംഗാ പ്രവാഹമേ
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

പ്രവാഹമേ, ഗംഗാ പ്രവാഹമേ...
സ്വരരാഗ ഗംഗാ പ്രവാഹമേ,
സ്വര്‍ഗീയ സായൂജ്യ സാരമേ,
നിന്‍ സ്നേഹ ഭിക്ഷക്കായ്, നീറി
നില്‍ക്കും, തുളസീദളമാണു ഞാന്‍,
കൃഷ്ണ തുളസീദളമാണു ഞാന്‍!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

ആത്മാവില്‍ നിന്‍രാഗ സ്പന്ദനമില്ലെങ്കില്‍,
ഈ വിശ്വം ചേതനാ ശൂന്യമല്ലോ! (2)
എന്‍ വഴിത്താരയില്‍, ദീപം കൊളുതുവാന്‍,
നീ ചൂടും കൊടീരമില്ലേ?
സ്വരരാഗ ഗംഗാ പ്രവാഹമേ ....

നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി,
നിരുപമ നാദത്തിന്‍ ലോലതന്തു. (2)
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്മാറി,
ഞാനെന്ന നീഹാര ബിന്ദു!
സ്വരരാഗ ഗംഗാ പ്രവാഹമേ ....

കൃഷ്ണകൃപാ സാഗരം (Krishnakripa Saagaram)

ഗാനം: കൃഷ്ണകൃപാ സാഗരം
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌, കേ എസ് ചിത്ര

കൃഷ്ണകൃപാ സാഗരം .... (2)
ഗുരുവായൂര്‍പുരം, ജനിമോക്ഷകരം (2)
കൃഷ്ണകൃപാ സാഗരം ....

മുനിജന വന്ദിത, മുരഹരബാലം (2)
മുരലീലോലം, മുകുരകപോലം (2)
അനന്തശയാനം, അരവിന്ദ നയനം, (2)
വന്ദേ മധുസൂധനം ....
കൃഷ്ണകൃപാ സാഗരം....

ഗമപ, പധനിസരി സാനി, സനിധാപ
ഗമപ പധനി ഗരിസനിസ...

രാധാഹൃദയം, ഹരിമധു നിലയം (2)
അധരം ശോണം, മനസിജ ബാണം. (2)
സുഗന്ധ നിദാനം, സുരുചിര വദനം (2)
ലാസ്യം, മതിമോഹനം ....
കൃഷ്ണകൃപാ സാഗരം....

കണ്ണാടി ആദ്യമായെന്‍ (Kannaadi Aadyamaayen)

ഗാനം: കണ്ണാടി ആദ്യമായെന്‍
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

കണ്ണാടി ആദ്യമായെന്‍, ബാഹ്യരൂപം സ്വന്തമാക്കി. (2)
ഗായകാ, നിന്‍ സ്വരമെന്‍, ചേതനയും സ്വന്തമാക്കി! (2)
ചേതനയും സ്വന്തമാക്കി...

പാലലകളോഴുകി വരും, പഞ്ചരത്ന കീര്‍ത്തനങ്ങള്‍, (2)
പാടുമെന്‍റെ പാഴ്സ്വരത്തില്‍, രാഗഭാവം നീയിണക്കി (2)
നിന്‍റെ രാഗസാഗരത്തിന്‍, ആഴമിന്നു ഞാനറിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....

കോടി സൂര്യകാന്തിയെഴും, വാണിമാതിന്‍ ശ്രീകോവില്‍ (2)
തെടിപ്പോകുമെന്‍ വഴിയില്‍, നിന്മൊഴികള്‍ പൂവിരിച്ചു (2)
നിന്‍റെ ഗാന വാനമാര്‍ന്ന, നീലിമയില്‍ ഞാനലിഞ്ഞു!
കണ്ണാടി ആദ്യമായെന്‍ ....

ആന്തോളനം (Aandolanam)

ഗാനം: ആന്തോളനം
ചിത്രം: സര്‍ഗം
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌, കേ എസ് ചിത്ര

ആന്തോളനം, ദോളനം, മധുരിപു ഭഗവാന്‍,
മാനസമുരളിയെ, ചുംബിച്ചുണര്‍ത്തുന്നോ-
രാനന്ത ലഹരിയില്‍ .... ആന്തോളനം ...

ഗോക്കളെ മേച്ചും, കളിച്ചും, ചിരിച്ചും, (2)
കേളികളാടി, വനമാലി...
വിശക്കുന്ന നേരം, പശുവിന്നകിട്ടിലെ, (3)
പാല്‍മുത്തിക്കുടിച്ചു, കൈതവശാലി....
ആന്തോളനം ...

രിമപനിധപ, നിസാ നിധപമഗരി, (2)
സരിമപ നിസാ, രിമഗരിസാ, പനിസാ-
നിധപാ, മഗരി, സരിമപനി ....

പാല്‍ക്കുടമുടച്ചും, വസനം കവര്‍ന്നും, (2)
താടനമേറ്റു, മണിവര്‍ണ്ണന്‍!
കളിക്കുന്ന നേരം, അമ്പാടി മുറ്റത്തെ,
പാഴ്മണ്ണ്‍ തിന്നു, യാദവ ബാലന്‍,
ആന്തോളനം ...

ആരാദ്യം പറയും (Aaradyam Parayum)

ഗാനം: ആരാദ്യം പറയും
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: ആശ മേനോന്‍

ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

ഏറിയും മുന്‍പേ, പിരിയും മുന്‍പേ,
അറിയാനാശിച്ചു! (2)
പറയാതിനി വയ്യ, പറയാനും വയ്യ!

ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍,
ആടുകയാണെന്‍റെ വിളക്കേ, (2)
എറിയുന്നു നീയും ഞാനും
ആരാദ്യം പറയും? ആരാദ്യം പറയും?
പറയാതിനി വയ്യ, പറയാനും വയ്യ! (2)

കേവല മര്‍ത്ത്യഭാഷ (Kevala Marthya Bhaasha‍)

ഗാനം: കേവല മര്‍ത്ത്യഭാഷ
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: പി ജയചന്ദ്രന്‍

കേവല, മര്‍ത്ത്യ ഭാഷ കേള്‍ക്കാത്ത,
ദേവ ദൂതികയാണ്, നീ
ഒരു, ദേവദൂതികയാണ് നീ

ചിത്രവര്‍ണങ്ങള്‍ നൃത്തമാടും, നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍,
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വര്‍ണ്ണ വര്‍ണ്ണ രാജികള്‍ ഇല്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....

 അന്തരാശ്രു സരസ്സില്‍ നീന്തിടും,
ഹംസ ഗീതങ്ങളില്ലയോ?
ശബ്ദ സാഗരാത്തിന്നഗാഥ,
നിശ്ശബ്ദ ശാന്തതയില്ലയോ, ഇല്ലയോ?
കേവല, മര്‍ത്ത്യ....

ആരെയും ഭാവഗായകനാക്കും (Aareyum Bhaava Gaayakanaakkum)

ഗാനം: ആരെയും ഭാവഗായകനാക്കും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ ജെ യേശുദാസ്‌

ആരെയും, ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ,
നമ്ര ശീര്‍ഷരായ് നില്‍പ്പൂ നിന്‍ മുന്നില്‍, തമ്രനക്ഷത്ര കന്യകള്‍! (2)

കിന്നര മണി തംബുരു മീട്ടി, നിന്നെ വാഴ്ത്തുന്നു വാനവും,
മണ്ണിലെ കിളിപ്പൈതലും, മുളം തണ്ടില്‍ മൂളുന്ന തെന്നലും,
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം .... ഈ പ്രപഞ്ച ഹൃദയ വീണയില്‍ ....
ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....

നിന്‍റെ നാവിലെ മൌനമാകുമീ, പൊന്മണിച്ചെപ്പിനുള്ളിലായ്,
മൂടിവച്ച  നിഗൂഡഭാവങ്ങള്‍, പൂക്കളായ്, ശലഭങ്ങളായ്.
ഇന്നിതാ ന്രിത്തലോലയായ്, ഈ പ്രപഞ്ച നടനവേദിയില്‍,

ആ ആ ആ ....
ആരെയും, ഭാവഗായകനാക്കും....

മഞ്ഞള്‍ പ്രസാദവും (Manjal Prasaadavum)

ഗാനം: മഞ്ഞള്‍ പ്രസാദവും
ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി. (2)

ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

കുന്നിമണി ചെപ്പില്‍നിന്നും,
ഒരുനുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു,
ഓ ഓ ഓ, ഞാന്‍ തൊട്ടെടുത്തു! (2)

എന്‍വിരല്‍ത്തുംബില്‍നിന്നാ വര്‍ണ്ണരേണുക്കള്‍,
എന്‍നെഞ്ചിലാകെപ്പടര്‍ന്നു, ഒരു
പൂങ്കുലര്‍ വേള വിടര്‍ന്നു!
ഓ ഓ ഓ .... പൂങ്കുലര്‍ വേള വിടര്‍ന്നു!
 മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

പിന്നെ ഞാന്‍, പാടിയോരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു! (2)
അന്തിമയങ്ങിയ നേരത്ത്, നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി,
എന്‍റെ നെഞ്ചിലെ മൈനയും തേങ്ങി,
ഓ ഓ ഓ .... നെഞ്ചിലെ മൈനയും തേങ്ങി!

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി.
ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ....
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ....

നിദ്രതന്‍ നീരാഴി (Nidrathan Neerazhi)

ഗാനം: നിദ്രതന്‍ നീരാഴി
ചിത്രം: പകല്‍ കിനാവ്‌
സംഗീതം: ബി എ ചിദംബരനാഥ്
പാടിയത്: എസ് ജാനകി

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍,
സ്വപ്നത്തിന്‍ കളിയോടം കിട്ടി,
കളിയോടം മേല്ലെത്തുഴഞ്ഞു ഞാന്‍, മറ്റാരും
കാണാത്ത കടലില്‍ ചെന്നെത്തി.
കാണാത്ത കടലില്‍ ചെന്നെത്തി.
നിദ്രതന്‍ നീരാഴി....

വെള്ളാരങ്കല്ല് പെറുക്കി ഞാനന്നൊരു,
വെണ്ണക്കല്‍ കൊട്ടാരം കെട്ടി,
ഏഴുനിലയുള്ള, വെണ്മാടക്കെട്ടില്‍ ഞാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
രാജകുമാരനെ കാണാന്‍!
നിദ്രതന്‍ നീരാഴി....

ഏതോ മരച്ചോട്ടില്‍, വേണു വായിക്കുമെന്‍
രാജകുമാരനെക്കാണാന്‍,
വേഴാമ്പല്‍ പോലെയിരുന്നു,
ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
ചന്ദ്രകാന്തക്കല്ലു ചാര്‍ത്തി!
നിദ്രതന്‍ നീരാഴി....

Thursday, January 28, 2010

ഏതോ വാര്‍മുകിലിന്‍ (Etho Vaarmukilin)

ഗാനം: ഏതോ വാര്‍മുകിലിന്‍
ചിത്രം: പൂക്കാലം വരവായ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ജി വേണുഗോപാല്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
ഓമലേ ... ജീവനില്‍,  അമൃതേകാനായ്‌ വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!

നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂത്താലം പോലും,
കൈ നിറഞ്ഞു വാസന്തം പോലെ,
തെളിയും നിന്‍, ജന്മപുണ്യം പോല്‍..
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു.

നിന്നിളം ചുണ്ടില്‍, അണയും പൊന്മുളം കുഴലില്‍ (2)
ആര്‍ദ്രമാമൊരു, ശ്രീരാഗം കേള്‍പ്പൂ
പടമണിഞ്ഞിടും മോഹങ്ങള്‍ പോലെ,
അലിയും, നിന്‍ ജീവമന്ത്രം പോല്‍ ...

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
ഓമലേ ... ജീവനില്‍,  അമൃതേകാനായ്‌ വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!

Tuesday, January 26, 2010

ഒരു ദലം മാത്രം (Oru Dalam Maathram)

ഗാനം: ഒരു ദലം മാത്രം
ചിത്രം: ജാലകം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ ജെ യേശുദാസ്‌

ഒരു ദലം .. ഒരു ദലം മാത്രം ....
ഒരു ദലം മാത്രം, വിടര്‍ന്നൊരു, ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു.
തരള കപോലങ്ങള്‍, നുള്ളി നോവിക്കാതെ,
തഴുകാതെ, ഞാന്‍ നോക്കി നിന്നു!
ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!

കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു, മോഹങ്ങള്‍
പറയാതെ കൊക്കിലൊതുക്കിയതെല്ലാം
വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു!

ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!

ഓരോ ദലവും വിടരും മാത്രകള്‍,
ഓരോ വരയായി വര്‍ണ്ണമായി,
ഒരു മണ്‍ചുമരിന്‍റെ നെറുകയില്‍ നിന്നെ,
ഞാനൊരു പൊന്‍ ചിലമ്പായെടുത്തുവച്ചു!
ആ ആ ആ ....

ഒരു ദലം മാത്രം, വിടര്‍ന്നൊരു, ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു.

മായാ ജാലകവാതില്‍ (Maya Jaalaka Vaathil)

ഗാനം: മായാ ജാലകവാതില്‍
ചിത്രം: വിവാഹിത
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്‌

മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍,
പൊയ്പ്പോയ വസന്തവും, വസന്തം
നല്‍കിയ സ്വപ്നസഖിയുമെന്നില്‍,
ഉണര്‍ന്നുവല്ലോ, ഉണര്‍ന്നുവല്ലോ!

മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍!

സപ്ത ഭാഷാ ജലകണങ്ങള്‍, നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍,
മണ്ണോടു മണ്ണടിഞ്ഞീ പ്രണയപ്രതീക്ഷകള്‍,
സ്വര്‍ണ്ണ മുല്ലകള്‍ വീണ്ടും
അണിഞ്ഞുവല്ലോ, അണിഞ്ഞുവല്ലോ!
 
മായാ ജാലകവാതില്‍ തുറക്കും,
മധുര സ്മരണകളെ,
മന്ദസ്മിതമാം മണിവിളക്കുഴിയും,
മന്ദ്രവാദിനികള്‍, നിങ്ങള്‍ മഞ്ജുഭാഷിണികള്‍! (2)

നീ മധു പകരു (Nee Madhu Pakaru)

ഗാനം: നീ മധു പകരു
ചിത്രം: മൂടല്‍ മഞ്ഞ്
സംഗീതം: ഉഷ ഖന്ന
പാടിയത്: കേ ജെ യേശുദാസ്‌

നീ മധു പകരു, മലര്‍ ചോരിയു,
അനുരാഗ പൌര്‍ണമിയേ.
നീ മായല്ലേ, മറയല്ലേ
നീല നീലനിലാവോലിയെ

മണി വിളക്കുവേണ്ട, മുകില്‍ കാണേണ്ട
ഈ പ്രേമ സല്ലാപം.
കളി പറഞ്ഞിരിക്കെ, കിളി തുടങ്ങിയല്ലോ,
സല്ലാപ സംഗീതം!
ഇരു കരളുകളില്‍, വിരുന്നു വന്നു,
മായാത്ത മധുമാസം.
നീ മായല്ലേ, മറയല്ലേ, നീലനിലാവോലിയെ!
നീ മധു പകരു, മലര്‍ ചോരിയു
അനുരാഗ പൌര്‍ണമിയേ.

മാനം കഥ പറഞ്ഞു,താരം കേട്ടിരുന്നു,
ആകാശ മണിയറയില്‍.
നീയറിയാതെ, നിന്‍ ഹൃദയമതില്‍,
ഞാന്‍ ചോരനായ് കടന്നു.
ഉയിരറിയാതെ, ഉലകറിയാതെ,
നിന്‍ മാനസം കവര്‍ന്നു!
നീ മായല്ലേ, മറയല്ലേ, നീലനിലാവോലിയെ!
നീ മധു പകരു, മലര്‍ ചോരിയു
അനുരാഗ പൌര്‍ണമിയേ.

Monday, January 25, 2010

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ (Arikil Nee Undaayirunnenkil)

ഗാനം: അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
ചിത്രം: നീയെത്ര ധന്യ
സംഗീതം: ദേവരാജന്‍
പാടിയത്: കേ ജെ യേശുദാസ്‌

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

രാത്രിമഴ പെയ്തു, തോര്‍ന്ന നേരം,
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം,
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം,
വാതിലിന്‍ ചാരെ ചിലച്ച നേരം,
ഒരുമാത്ര വെറുതേ നിനച്ചു പോയി..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

മുറ്റത്തു ഞാന്‍ നട്ട, ചെമ്പകത്തയ്യിലെ,
ആദ്യത്തെ മൊട്ടു, വിരിഞ്ഞനാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പം തലോടിനില്‍കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ,
ഗീതികളെന്നില്‍ ചിറകടിക്കെ,
ഒരുമാത്ര വെറുതേ നിനച്ചു പോയി ....

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്ര, വെറുതേ നിനച്ചു പോയി,
ഒരുമാത്ര വെറുതേ നിനച്ചു പോയി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ ....

ചന്ദന മണിവാതില്‍ (Chandana Manivaathil)

ഗാനം: ചന്ദന മണിവാതില്‍
ചിത്രം: മരിക്കുന്നില്ല ഞാന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: ജി വേണുഗോപാല്‍

ചന്ദന മണിവാതില്‍ പാതി ചാരി,
ഹിന്ദോളം കണ്ണില്‍ തിരയിളക്കി,
ശ്രിങ്കാര ചന്ദ്രികേ നീരാടി നില്‍കേ,
എന്തായിരുന്നു, മനസ്സില്‍?
ചന്ദന മണിവാതില്‍ ....

 എന്നോടെന്തിനൊളിക്കുന്നു, നീ സഖി, എല്ലാം
നമുക്കൊരു പോലെയല്ലേ? (2)
അന്ത്യയാമത്തിലെ, മഞ്ഞേറ്റു പൂക്കുമീ
മഞ്ഞ മന്ദാരങ്ങള്‍ സാക്ഷിയല്ലേ?
ചന്ദന മണിവാതില്‍ ....

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ,
യാമിനി, കാമ സുഗന്ധിയല്ലേ? (2)
മായാ വിരലുകള്‍, തൊട്ടാല്‍ മലരുന്ന,
മാദക മൌനങ്ങള്‍ നമ്മളല്ലേ?
ചന്ദന മണിവാതില്‍ ....

Sunday, January 24, 2010

മായാമഞ്ചലില്‍ (Maayaamanjalil)

ഗാനം: മായാമഞ്ചലില്‍
ചിത്രം: ഒറ്റയാള്‍ പട്ടാളം
സംഗീതം: ശരത്
പാടിയത്: ജി വേണുഗോപാല്‍, രാധിക തിലക്

മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

എഴുതിരി വിളക്കിന്‍റെ മുന്നില്‍, ചിരിതൂകി,
മലര്‍താളം കൊണ്ടുവന്നതാരോ (2)
കനക മഞ്ചാടി പോലെ, ആ ആ
കനക മഞ്ചാടി പോലെ, അഴകു തൂകുമീ നേരം,
എതോരോര്‍മ്മയില്‍ നിന്ന് നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും, മനോഹരി.
 മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

ആ ആ ആ ...
പൂനിലാവ്‌ പെയ്യുമീറന്‍ രാവില്‍, കതിരാമ്പല്‍
കുളിര്‍പോയ്ക നീന്തി വന്നതാര് (2)
പവിഴ മന്ദാര മാല, പ്രകൃതി നല്‍കുമീ നേരം (2)
മോഹ കുങ്കുമം പൂശി നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും സുമങ്കലീ.

മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..

രാരീ രാരീരം രാരോ (Raaree Raareeram Raaro)

ഗാനം: രാരീ രാരീരം രാരോ
ചിത്രം: ഒന്ന് മുതല്‍ പൂജ്യം വരെ
സംഗീതം:
പാടിയത്: ജി വേണുഗോപാല്‍

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...

കന്നിപ്പൂമാനം പൊട്ടും തിങ്കള്‍, ഇന്നെന്‍റെയുള്ളില്‍ വന്നടിച്ചു,
പൊന്നോമല്‍ തിങ്കള്‍ പൊട്ടും മാനം, ഇന്നെന്‍റെ മാറില്‍ ചായുറങ്ങി,
പൂവിന്‍ കാതില്‍ മന്ത്രമോതി, പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും, ആ വിണ്ണിലും, എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു?

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...

ഈ മുളം കൂട്ടില്‍ മിന്നാമിന്നി, പൂത്തിരി കൊളുത്തുമീ രാവില്‍,
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍, ശാരോണിന്‍ തീരത്തിന്നും നില്‍പ്പൂ,
ഈ മണ്ണിലും, ആ വിണ്ണിലും, എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു?

രാരീ രാരീരം രാരോ, പാടി രാക്കിളി പാടി,
പൂമിഴികള്‍ പൂട്ടി മെല്ലെ, നീയുറങ്ങീ, ചായുറങ്ങീ,
സ്വപ്‌നങ്ങള്‍ പൂവിടും പോലെ, നീളെ,
വിണ്ണില്‍ വെണ്‍താരങ്ങള്‍, മണ്ണില്‍ മന്ദാരങ്ങള്‍,
പൂത്തു വെണ്‍താരങ്ങള്‍, പൂത്തു മന്ദാരങ്ങള്‍,
 രാരീ രാരീരം രാരോ ...
 ഉം ഹും... 
 രാരീ രാരീരം രാരോ (2)

ഒന്നാം രാഗം പാടി (Onnam Raagam Paadi)

ഗാനം: ഒന്നാം രാഗം പാടി
ചിത്രം: തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത്: ജി വേണുഗോപാല്‍

ആ ആ ആ ...
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി,
വന്നുവല്ലോ, ഇന്നലെ നീ, വടക്കുംനാഥന്‍റെ മുന്‍പില്‍,
പാടുവതും രാഗം നീ, തേടുവതും രാഗമായ്
ദേവനുമനുരാഗിയാം, അമ്പലപ്രാവേ!

ഒന്നാം രാഗം പാടി (2)

ഈ പ്രദക്ഷിണ വീഥികള്‍, ഇടറിനീണ്ട പാതകള്‍,
എങ്ങും ഹൃദയ സംഗമത്തിന്‍, ശീവേലികള്‍ തൊഴുതു,
ആ ആ ആ ...
ഈ പ്രദക്ഷിണ വീഥികള്‍ (2)
കണ്ണുകളാലര്‍ച്ചന, മൌനങ്ങളാല്‍ കീര്‍ത്തനം,
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍!

ഒന്നാം രാഗം പാടി (3)

നിന്‍റെ നീല രജനികള്‍, നിദ്രയോടുമിടയവേ,
ഉള്ളിലുള്ള കോവിലിലെ, നട തുറന്നു കിടന്നു.
ആ ആ ആ ...
 നിന്‍റെ നീല രജനികള്‍ (2)
അന്നു കണ്ട നീയാരോ, ഇന്ന് കണ്ട നീയാരോ,
എല്ലാമെല്ലാം കാലത്തിന്‍, ഇന്ദ്രജാലങ്ങള്‍!

ഒന്നാം രാഗം പാടി (4)

Saturday, January 23, 2010

ഇത്രമേല്‍ മണമുള്ള (Ithramel Manamulla)

ഗാനം: ഇത്രമേല്‍ മണമുള്ള
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്

ഇത്രമേല്‍ മണമുള്ള കുടമുല്ല
പ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും,
സന്ധ്യാംബരത്തിന്‍റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും.

പൂവിന്‍റെ സ്വപ്‌നങ്ങള്‍ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും
താമര നൂല്‍പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും!

നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്ന-
താ, രാഗ പരിമളമായിരിക്കും!

ഇത്രമേല്‍ (2)

Wednesday, January 20, 2010

മാണിക്യ വീണയുമായെന്‍ (Maanikya Veenayumaayen)

ഗാനം: മാണിക്യ വീണയുമായെന്‍
ചിത്രം: കാട്ടുപൂക്കള്‍
സംഗീതം: ദേവരാജന്‍
പാടിയത്: കെ ജെ യേശുദാസ് 

മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമര
പ്പൂവിലുണന്നവളെ,
പാടുകില്ലേ? വീണ മീട്ടുകില്ലേ?
നിന്‍റെ വേദനയെന്നോട്, ചോല്ലുകില്ലേ?
ഒന്നും മിണ്ടുകില്ലേ?

മാണിക്യ വീണയുമായെന്‍ (1)

എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം?
എന്നടുത്തെത്തുമ്പോള്‍, എന്തു ചോദിക്കിലും,
എന്തിനാനെന്തിനാണീമൌനം?
എന്നടുത്തെത്തുമ്പോള്‍ (2)

മാണിക്യ വീണയുമായെന്‍ (1 )

മഞ്ഞു പോഴിഞ്ഞല്ലോ, മാമ്പൂ പോഴിഞ്ഞല്ലോ,
പിന്നെയും പൊന്‍ വെയില്‍ വന്നല്ലോ!
നിന്മുഖത്തെന്നോ, മറഞ്ഞൊരാപ്പുഞ്ചിരി,
എന്നിനി, എന്നിനി കാണും ഞാന്‍?
നിന്മുഖത്തെന്നോ (2)

മാണിക്യ വീണയുമായെന്‍ (1 )

Tuesday, January 12, 2010

ഒരു പുഷ്പം മാത്രമെന്‍ (Oru Pushpam Maathramen)

ഗാനം: ഒരു പുഷ്പം മാത്രമെന്‍
ചിത്രം: പരീക്ഷ
സംഗീതം: എം എസ് ബാബുരാജ്‌
പാടിയത്: കെ ജെ യേശുദാസ്

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍,
ഒടുവില്‍ നീയെത്തുമ്പോള്‍, ചൂടിക്കുവാന്‍!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോള്‍, ചെവിയില്‍ മൂളാന്‍.

ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാന്‍,
അതിഗൂഡമെന്നുടെ ആരാമത്തില്‍!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാന്‍
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )

മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍.. (1 )

Thursday, January 7, 2010

ഹരിവരാസനം (Harivaraasanam)

 ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലാസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസാത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം  കീര്‍ത്തനപ്പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

 ഭാവഭയാവാഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ